Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സഹതടവുകാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍.

  • Friday 29, 2021
  • Anna
General

മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയവേ പരിചയപ്പെട്ട സഹതടവുകാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍.
ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ ഖാനെ പാര്‍പ്പിച്ചത്. ഇവിടെയുള്ള സഹതടവുകാരുടെ കുടുംബത്തിനാണ് ആര്യന്‍ ഖാന്റെ സഹായം ലഭിക്കുക. ജയില്‍പ്പുള്ളികള്‍ക്ക് സഹായം നല്‍കുമെന്ന് ആര്യന്‍ അറിയിച്ചതായി ജയില്‍ അധികൃതര്‍ വെളിപ്പെടുത്തി. 

ജയില്‍ വാസത്തിനിടെ പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ കേട്ട് വിഷമത്തിലായ ആര്യന്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചത്. കൂട്ടുപ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിച്ചകാര്യം ഇന്നലെ വൈകിട്ടോടെയാണ് അധികൃതര്‍ ആര്യന്‍ അറിയിച്ചത്. പുറത്തിറങ്ങുന്നതിന് മുന്‍പ് അദ്ദേഹം ജയില്‍ ജീവനക്കാരോട് നന്ദി പറഞ്ഞു. 

ഒക്ടോബര്‍ 2 നാണ് നാര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരടക്കം പതിനൊന്ന് പേരെ പിടികൂടിയത്. 21 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ആര്യന്‍ ഖാന് പുറത്തിറങ്ങുന്നത്.