Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വകുപ്പുകള്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി

  • Friday 21, 2021
  • Anna
General

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റേയും മന്ത്രിമാരുടേയും വകുപ്പുകൾ അറിയിച്ചുകൊണ്ടുളളസംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി.

 

വകുപ്പുകൾ ഇങ്ങനെ:


 

പിണറായി വിജയൻ- പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐ ടി, മെട്രോറെയിൽ, ആഭ്യന്തരം, വിജിലൻസ്, ഫയർ ഫോഴ്‌സ്, ജയിൽ,ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, മറ്റ് മന്ത്രിമാർക്ക്ഇല്ലാത്ത എല്ലാ വകുപ്പുകളും

കെ രാജൻ – റവന്യു, സർവേ, ലാൻഡ് റെക്കോർഡ്‌സ്, ഭൂപരിഷ്‌കരണം

റോഷി അഗസ്റ്റിൻ – ജലവിതരണ വകുപ്പ്, ഭൂഗർഭ ജല വകുപ്പ്

കെ കൃഷ്‌ണൻകുട്ടി – വൈദ്യുതി

എ കെ ശശീന്ദ്രൻ – വനം, വന്യജീവി സംരക്ഷണം

അഹമ്മദ് ദേവർകോവിൽ – തുറമുഖം, മ്യൂസിയം, പുരാവസ്‌തു വകുപ്പുകൾ

അഡ്വ ആൻറണി രാജു – റോഡ് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം

വി അബ്‌ദു റഹ്‌മാൻ – കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റെയിൽവെ

ജി ആർ അനിൽ – ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി

കെ എൻ ബാലഗോപാൽ – ധനകാര്യം, ട്രഷറി, ഓഡിറ്റ് തുടങ്ങിയവ

പ്രൊഫ ആർ ബിന്ദു – ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രസ് എക്‌സാം, എൻ സി സി, എഎസ് എ പി, സാമൂഹ്യനീതി

ചിഞ്ചുറാണി – ക്ഷീരവികസനം, മൃഗസംരക്ഷണം

എം വി ഗോവിന്ദൻ മാസ്റ്റർ – എക്സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില

അഡ്വ പിഎ മുഹമ്മദ് റിയാസ് – പൊതുമരാമത്ത്, ടൂറിസം

പി പ്രസാദ് – കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർഹൗസിംഗ് കോർപറേഷൻ

കെ രാധാകൃഷ്‌ണൻ – പിന്നാക്ക ക്ഷേമം, ദേവസ്വം, പാർലമെൻററികാര്യം.

പി രാജീവ് – നിയമം, വ്യവസായം, മൈനിംഗ് ആൻഡ് ജിയോളജി, ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽ, ഖാദിആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാൻറേഷൻ ഡയറക്‌ടറേറ്റ്

സജി ചെറിയാൻ – ഫിഷറീസ്, സാംസ്‌കാരികം, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം

വി ശിവൻകുട്ടി – പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്‌ടറീസ് ആൻഡ് ബോയ്‌ലേർസ്, ഇൻഡസ്‌ട്രിയൽട്രൈബ്യൂണൽ

വി എൻ വാസവൻ – സഹകരണം, രജിസ്ട്രേഷൻ

വീണ ജോർജ് – ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്‌സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.