Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഞാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല; ഫിറോസ് കുന്നംപറമ്പിൽ

  • Monday 15, 2021
  • KJ
General

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ. നേരത്തെ തവനൂരിൽ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മലപ്പുറം ഡിസിസിക്ക് മുൻപിൽ പ്രതിഷേധിച്ചത്. മലപ്പുറത്ത് പൊന്നാനി മണ്ഡലത്തിലെയും തവനൂർ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെ ചൊല്ലിയാണ് പ്രതിഷേധം ഉടലെടുത്തത്. ഇതിന് പിന്നാലെയാണ് ഫിറോസിന്റെ മനം മാറ്റം. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം.

ഫിറോസ് ലൈവിൽ പറഞ്ഞത് :
‘ഞാൻ തവനൂരിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. നിരവധി കോൺഗ്രസ് നേതാക്കൾ തവനൂരിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. ഒരു എംഎൽഎ ആകണമെന്നോ, എംപി ആകണമെന്നോ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ജനസേവനം മാത്രമായിരുന്നു ലക്ഷ്യം. ആരെയും ഒഴിവാക്കി മത്സരിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്നാൽ തവനൂരിൽ ഫിറോസിനെ നിർത്തണമെന്ന കാര്യം ഐക്യകൺഠേന എല്ലാവരും പിന്തുണച്ചുവെന്ന് നേതൃത്വം അറിയിച്ചു. ഇതോടെ അര മനസോടെ മത്സരിക്കാൻ സന്നദ്ധനാവുകയായിരുന്നു. നേതാക്കൾ ആവശ്യപ്പെട്ടിട്ട് മത്സരിക്കാൻ തയാറായ വ്യക്തിയാണ് ഞാൻ. ഇന്ന് സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ എന്റെ പേരുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ തവനൂരിനെ തർക്ക മണ്ഡലമായി ഉൾപ്പെടുത്തി നാളത്തേക്ക് മാറ്റിവയ്ക്കുകയാരുന്നു. എന്നാൽ ഇത്തരമൊരു തർക്കമുണ്ടെങ്കിൽ, പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവർക്ക് തന്നെ സീറ്റ് നൽകണം. എന്റെ പ്രവർത്തന മേഖല ചാരിറ്റിയാണ്. അതുകൊണ്ട് ഞാൻ മാറി നിൽക്കാം. എനിക്ക് താത്പര്യമില്ലെന്ന് രമേശ് ചെന്നിത്തലയോട് പറഞ്ഞതാണ്. എന്നാൽ ഇത് കെപിസിസിയുടെ തീരുമാനാണ്, ഫിറോസ് പ്രവർത്തനം ആരംഭിച്ചോളൂ എന്ന് അദ്ദേഹം പറഞ്ഞിരുന്നു.”-ഫിറോസ് പറഞ്ഞു.