Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരിച്ച് താരങ്ങൾ !

  • Monday 25, 2021
  • Anna
General

മുന്‍പ് ലോകത്ത് ഏറ്റവും സുരക്ഷിതമായ സ്ഥലമായിരുന്നു കേരളം. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. കലാവസ്ഥ മാറ്റങ്ങളും എല്ലാം കൊണ്ട് വലിയ പ്രശ്ങ്ങള്‍ ആണ് കേരളം ജനത അനുഭവിയ്ക്കുന്നത്.

ഇതിനിടയില്‍ 40 ലക്ഷം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മുല്ലപ്പെരിയാര്‍ എന്ന ജലബോംബും നിലനില്‍ക്കുന്നത്. മുല്ലപ്പെരിയാറിനെതിരെയുള്ള ചര്‍ച്ചകള്‍ വാര്‍ത്താചാനലുകളിലും സമൂഹമാധ്യമങ്ങളിലും എല്ലാം നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്നിപ്പോള്‍ താരങ്ങളും മുല്ലപ്പെരിയാറിനെതിരെ ശബ്ദമുയതുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍, സേവ് കേരള എന്നീ ഹാഷ്ടാ​ഗുകളിലാണ് മുല്ലപ്പെരിയാര്‍ ഡാം പെളിച്ച്‌ നിക്കണമെന്നാവശ്യപ്പെട്ട ക്യാംപെയ്ന്‍ നടക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ ജൂഡ്, ഹരീഷ് പേരാടി തുടങ്ങിയവരെല്ലാം ഈ ക്യാംപെയ്‌ന്റെ ഭാഗമായിട്ടുണ്ട്. 'വസ്തുതകളും കണ്ടെത്തലുകളും എന്ത് തന്നെയായാലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്ബത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച്‌ ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്.ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ.. ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാന്‍ വേണ്ടി പ്രാര്‍ഥിക്കാം.' എന്നായിരുന്നു പൃഥ്വിരാജ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. 'മുഴുവന്‍ രാജ്യത്തോടും ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുമ്ബോള്‍ ഒപ്പം ചേരുക. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അധികാരികള്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നു.'എന്ന് കുറിച്ചുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്‍ തന്റെ പ്രതികരണം അറിയിച്ചത്. 'ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം. ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം പ്രതിപ്പട്ടികയില്‍ വരുന്ന ഒരു മാസ് മരണ മൊഴി. 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ല.' എന്നായിരുന്നു ജൂഡ് ആന്റണി കുറിച്ചത്.