Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഹാഥ്‌റസ് പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച്‌ കൊലപ്പെടുത്തി.

  • Tuesday 02, 2021
  • KJ
General

ലഖ്‌നോ: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശില്‍നിന്ന് വീണ്ടുമൊരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നു. ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതി ഇരയായ യുവതിയുടെ പിതാവിനെ വെടിവച്ചുകൊന്നു. ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊല്ലുകയും മൃതദേഹം രഹസ്യമായി സംസ്‌കരിക്കുകയും ചെയ്ത ഉത്തര്‍പ്രദേശ് ഹാഥ്‌റസ്  ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഈ സംഭവവുമുണ്ടായിരിക്കുന്നത്. ഗ്രാമത്തിലെ ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2018 ജുലൈയിലാണ് ഗൗരവ് ശര്‍മ ജയിലിലാവുന്നത്.യുവതിയുടെ പിതാവ് പോലിസില്‍ നല്‍കിയ പീഡനക്കേസ് പരാതിയിന്‍മേലായിരുന്നു അറസ്റ്റ്. ഒരുമാസത്തിനുശേഷം പ്രാദേശിക കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് പ്രതി ജയിലില്‍നിന്ന് പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍, അതിനുശേഷം പീഡനത്തിനിരയായ യുവതിയുടെയും പ്രതിയുടെയും കുടുംബങ്ങള്‍ തമ്മില്‍ ശത്രുതയിലായി. തിങ്കളാഴ്ച പ്രതിയുടെ ഭാര്യയും അമ്മായിയും ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കായി പോയി. അപ്പോള്‍ അവിടെ കൊല്ലപ്പെട്ടയാളുടെ രണ്ട് പെണ്‍മക്കളുമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി.

പ്രതി ഗൗരവ് ശര്‍മയും ഇരയുടെ അച്ഛനും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഇവര്‍ തമ്മിലായി വാഗ്വാദം. അതിനിടയില്‍ ഗൗരവ് ശര്‍മ കൂട്ടുകാരെ വിളിച്ചുവരുത്തുകയും ഇരയുടെ പിതാവിനെതിരേ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ഹാഥ്‌റസ് പോലിസ് മേധാവി വിനീത് ജയ്‌സ്വാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ വിശദീകരിച്ചു. സംഭവത്തില്‍ ഗൗരവ് ശര്‍മയുടെ കുടുംബാംഗമായ ഒരാളെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. പീഡനത്തിനിരയായ യുവതി പോലിസ് സ്‌റ്റേഷന് പുറത്തിരുന്ന് കരയുന്നതിന്റെയും നീതി വേണമെന്ന് ആവശ്യപ്പെടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പ്രദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

'ദയവായി എനിക്ക് നീതി തരൂ ... ദയവായി എനിക്ക് നീതി നല്‍കൂ. ആദ്യം അയാള്‍ എന്നെ ഉപദ്രവിച്ചു, ഇപ്പോള്‍ അയാള്‍ എന്റെ പിതാവിനെ വെടിവച്ചുകൊന്നു. അയാള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ വന്നിരുന്നു. ആറ്, ഏഴ് പേര്‍ ഉണ്ടായിരുന്നു. എന്റെ പിതാവിന് ആരോടും ശത്രുതയില്ലായിരുന്നു- യുവതി കണ്ണീരോടെ വിളിച്ചുപറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഗൗരവ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊലയ്ക്കു ശേഷം പ്രതികളെല്ലാം ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരവിട്ടിട്ടുണ്ട്.