Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കൊൽക്കത്തയിൽ റെയിൽവേ കെട്ടിടത്തിൽ തീപ്പിടുത്തം ; 4 അഗ്നിശമന ഉദ്യോഗസ്ഥരടക്കം മരണം 9 ആയി.

  • Tuesday 09, 2021
  • KJ
General

കൊല്‍ക്കത്ത: സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലുള്ള കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി. തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. നാല് അഗ്നിശമന സേന ഉദ്യോഗസ്ഥരും രണ്ട് ആര്‍പിഎഫ് ജവാന്മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനുമടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.

സ്ട്രാന്‍ഡ് റോഡിലുള്ള ദി ന്യൂ കൊയിലാഘട്ട് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഈസ്റ്റേണ്‍ റെയില്‍വേയുടേയും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടേയും ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിലെ പതിമൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. കൊല്‍ക്കത്ത കമ്മീഷണര്‍ ഓഫ് പൊലീസ് സൗമന്‍ മിത്ര, മന്ത്രി സുജിത്ത് ബോസ്, ജോയിന്റ് സിപി മുരളീധര്‍ എന്നിവരടങ്ങുന്ന സംഘം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.