Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

അഭിമന്യു കൊലപാതകം ; മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി.

  • Friday 16, 2021
  • KJ
General

കൊച്ചി: ആലപ്പുഴ വള്ളികുന്നത്ത് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സജയ് ജിത്ത് പൊലീസില്‍ കീഴടങ്ങി. വെളളിയാഴ്ച രാവിലെ പാലാരിവട്ടം സ്റ്റേഷനിലാണ് സജയ് ജിത്ത് കീഴടങ്ങിയത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണ് സജയ് ജിത്ത്.

എറണാകുളത്ത് ഉണ്ടായിരുന്ന സജയ് പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ വള്ളികുന്നം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

വിഷുദിനത്തില്‍ പടയണിവെട്ടം ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയപ്പോളാണ് അഭിമന്യു കൊല്ലപ്പെട്ടത്. അഭിമന്യുവിന്റെ സഹോദരനും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമായ അനന്തുവിനെ തിരക്കിയെത്തിയ സജയ്ദത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നു പൊലീസ് പറയുന്നു.