Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മൊട്ടേറ സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേര്

  • Wednesday 24, 2021
  • KJ
General

ഇം​ഗ്ലണ്ട് മൂന്നാം ടെസ്റ്റിന് വേദിയാവുന്ന മൊട്ടേറ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന് പേരുമാറ്റം.

പുതിയ സ്റ്റേഡിയം ഇനി മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിലാവും അറിയപ്പെടുക.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ഖ്യാതിയാണ് ഈ മത്സരത്തോടെ ഉദ്ഘാടനം ചെയ്യപ്പെടാന്‍ പോവുന്ന സ്റ്റേഡിയത്തിന് ലഭിക്കുക.

1,32000 ആളുകള്‍ക്ക് സ്റ്റേഡിയത്തിലിരുന്ന് കളി കാണാന്‍ കഴിയും.

നരേന്ദ്രമോഡി സ്റ്റേഡിയം എന്നാണ് ഈ സ്റ്റേഡിയത്തിന് പേരിട്ടിരിക്കുന്നത്. പ്രസിഡന്റ് രാംനാഥ് കോവിന്ദ് ആണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

നേരത്തെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം എന്ന പേരിലായിരുന്നു സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്.

ഇന്നുച്ചകഴിഞ്ഞ് 2.30 ന് കളി ആരംഭിക്കും.