Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കൊച്ചി മെട്രോ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങി.

  • Thursday 01, 2021
  • Anna
General

കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സര്‍വീസ്.

രണ്ടാം തരംഗത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ 53 ദിവസം മുമ്പാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. ഇന്ന് മുതല്‍ തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളയിലും തിരക്ക് കുറഞ്ഞ സമയത്ത് 15 മിനിറ്റ് ഇടവേളയിലുമാണ് സര്‍വിസ് നടത്തുക.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. യാത്രക്കാര്‍ക്ക് സാനിറ്റൈസറും പ്രധാന സ്റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും ഒരുക്കിയിട്ടുണ്ട്. ശരീരതാപനിലയും പരിശോധിക്കും. സാമൂഹിക അകലം പാലിച്ചാണ് ട്രെയിനിലും സ്റ്റേഷനുകളിലും സീറ്റുകള്‍ ഒരുക്കിയത്. കോണ്‍ടാക്ട്ലെസ്സ് ടിക്കറ്റ് സംവിധാനവുമുണ്ട്.