Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കോട്ടയം പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടല്‍.

  • Thursday 11, 2021
  • Anna
General

തിരുവനന്തപുരം: കോട്ടയം പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടല്‍. കോട്ടയത്ത്​ കണമല എഴുത്വാപുഴയില്‍ രണ്ടിടത്താണ്​ ഉരുള്‍പൊട്ടലുണ്ടായത്​.

ഉരുള്‍പൊട്ടലില്‍ രണ്ട്​ വീടുകള്‍ തകര്‍ന്നതായാണ്​ വിവരം. ആളുകളെ സാഹസികമായാണ്​ ഇവിടെ നിന്നും രക്ഷപ്പെടുത്തിയത്​. ആളപായമില്ലെന്നാണ്​ റിപ്പോര്‍ട്ട്​.

പത്തനംതിട്ടയിലെ കൊക്കത്തോടാണ്​ ഉരുള്‍പൊട്ടലുണ്ടായ മറ്റൊരു സ്ഥലം. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്​ നാല്​ വീടുകളില്‍ വെള്ളം കയറി. ഇവിടെ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം രാത്രി മുതല്‍ തുടങ്ങിയ കനത്ത മഴയാണ്​ ഉരുള്‍പൊട്ടലിന്​ കാരണം. സംഭവത്തെ തുടര്‍ന്ന്​ അച്ചന്‍കോവിലാറില്‍ ജലനിരപ്പുയര്‍ന്നു.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്​ ശബരിമലയിലേക്കുള്ള കീരിത്തോട്​-കണമല ബൈപ്പാസ്​ റോഡ്​ തകര്‍ന്നു. ശബരിമല തീര്‍ഥാടനത്തെ റോഡ്​ തകര്‍ന്നത്​ ബാധിക്കില്ലെന്നാണ്​ വിവരം.