Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സ്വകാര്യ ബസിന് അടിയിൽപെട്ട് അതേ ബസിലെ യാത്രക്കാരിയായ യുവതി മരിച്ചു.

  • Saturday 20, 2021
  • KJ
General

കുട്ടിക്കാനത്ത് സ്വകാര്യ ബസിന് അടിയിൽപെട്ട് അതേ ബസിലെ യാത്രക്കാരിയായ യുവതി മരിച്ചു. കുട്ടിക്കാനത്
ശനിയാഴ്ച്ച വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. പാമ്പനാർ റാണിമുടി സ്വദേശി സുധീഷിന്‍റെ ഭാര്യ രോഹിണി (30)യാണ് മരിച്ചത്. കോട്ടയത്ത് ഹെൽത്ത് ഇൻസ്പെക്‌ടർ കോഴ്സ് പഠിക്കുകയായിരുന്നു രോഹിണി.
കോട്ടയത്തു നിന്നും കട്ടപ്പന ബസിൽ കയറി കുട്ടിക്കാനത്ത് ഇങ്ങിയ രോഹിണി ബസിന്‍റെ മുന്നിൽ കൂടി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. രോഹിണി ബസിനു മുന്നിലുള്ളത് അറിയാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.
കണ്ടു നിന്നവർ നിലവിളിച്ചതോടെയാണ് അപകടം നടന്ന വിവരം ബസ് ഡ്രൈവറും കണ്ടക്‌‌ടറും അറിയുന്നത്. അപ്പോഴേക്കും രോഹിണിയുടെ ശരീരത്തിൽ ബസിന്‍റെ ടയർ കയറിയിറങ്ങിയിരുന്നു. ഉടൻ തന്നെ പീരുമേട് ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേ ജിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. ഡ്രൈവർ സുധീഷ് പാമ്പനാറ്റിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്.