Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

നാടുകാണിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് പരിക്ക്.

  • Saturday 27, 2021
  • KJ
General

കുളമാവ്: നാടുകാണി പവിലിയനിലെത്തിയ യുവാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേലുകാവ് ഇല്ലിക്കല്‍ (മുരുക്കുംകല്‍) അലക്‌സാണ് (23) മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ ഗുരുതര പരിക്കുകളോടെ സമീപത്തുനിന്ന് കണ്ടെത്തി. പെണ്‍കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

പെണ്‍കുട്ടിയേയും അലക്‌സിനേയും വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ഇരുവരുടേയും രക്ഷിതാക്കള്‍ കാഞ്ഞാര്‍, മേലുകാവ് പൊലീസ് സ്റ്റേഷനുകളില്‍ പരാതിയും നല്‍കിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടില്‍നിന്ന് താഴെവീണ് പെണ്‍കുട്ടി മരിച്ചെന്ന് തെറ്റിദ്ധരിച്ച്‌ ഇയാള്‍ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അലക്‌സും പെണ്‍കുട്ടിയും നാടുകാണി പവിലിയന് സമീപമുള്ള പാറക്കെട്ടില്‍ സംസാരിച്ചിരിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി താഴേക്കുവീണു. പാറക്കെട്ടിലൂടെ ഇറങ്ങിച്ചെന്ന അലക്‌സ് ബോധരഹിതയായ പെണ്‍കുട്ടിയെക്കണ്ട് മരിച്ചെന്ന് തെറ്റിദ്ധരിച്ചു. തുടര്‍ന്ന് സ്വന്തം ജീന്‍സ് സമീപത്തെ മരത്തില്‍ കുടുക്കി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.