Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
ഐ.പി.എല്‍ പതിന്നാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ചാമ്പ്യൻമാരായി
- Saturday 16, 2021
- Anna
General
ദുബായ്: ഐ.പി.എല്‍ പതിന്നാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ചാമ്ബ്യന്മാരായി ഇന്നലെ നടന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് ചെന്നൈ ഐ.പി.എല്‍ കിരീടത്തില്‍ നാലാം തവണയും മുത്തമിട്ടത്
കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ട് ആദ്യമേ പുറത്തായ നാണക്കേടിനുകൂടിയാണ് ഒരുവര്‍ഷത്തിനിപ്പുറം കിരീടത്തില്‍ മുത്തമിട്ട് ധോണിപ്പട പ്രായശ്ചിത്വം ചെയ്തത്.
ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായ കലാശപ്പോരില്‍ ആദ്യം ബാറ്രിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍192 റണ്‍സെടുത്തു.മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകര്‍ന്നതിനെ തുടര്‍ന്ന് 20 ഓവറില്‍ 165/9ല്‍ ഒതുങ്ങുകയായിരുന്നു.
തന്റെ നൂറാം ഐ.പി.എല്‍ മത്സരത്തിനിറങ്ങിയ ഡുപ്ലെസിസ് 59 പന്തില്‍ 7 ഫോറും 3 സിക്സും ഉള്‍പ്പെടെ 86 റണ്‍സ് നേടി ചെന്നൈ ബാറ്രിംഗിന്റെ നട്ടെല്ലായപ്പോള്‍ മൂന്ന് വിക്കറ്റെടുത്ത ഷര്‍ദ്ദുല്‍ താക്കൂര്‍ ബൗളിംഗില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു..
കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ഇലവനെയാണ് ഫൈനലില്‍ ഇരുടീമും കളത്തിലിറക്കിയത്. ടോസ് നേടിയ കൊല്‍ക്കത്ത നായകന് ഒയിന്‍ മോര്ഗന് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതീക്ഷകളെ തകര്‍ത്ത് ഓപ്പണര്‍മാരായ ഡുപ്ലെസിസും റുതുരാജ് ഗെയ്ക്വാദും (27 പന്തില്‍ 32, 3 ഫോര്‍ 1 സിക്സ് ) കത്തിക്കയറിയപ്പോള്‍ ചെന്നൈ സ്കോര്‍ അതിവേഗം മുന്നോട്ട് കുതിച്ചു. 5 ഓവറില്‍ 42 റണ്‍സ് ചെന്നൈ കണ്ടെത്തി. റുതുരാജായിരുന്നു തുടക്കത്തില്‍ കൂടുതല്‍ അപകടകാരി.
ഒമ്ബതാമത്തെ ഓവറിലെ ആദ്യ പന്തില്‍ ഗെയ്ക്വാദിനെ ശിവം മവിയുടെ കൈയില്‍ എത്തിച്ച് സുനില്‍ നരെയ്ന് ആണ് കൂട്ടുകെട്ട് പൊളിച്ചത്. 61 റണ്‍സ് അപ്പോള്‍ ചെന്നൈ സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കപ്പെട്ട് കഴിഞ്ഞിരുന്നു. ഈ സീസണില്‍ ഏറ്റവും കൂടുല്‍ റണ്‍സ് നേടിയ കൂട്ടുകെട്ടാണ് ഡുപ്ലെസിസ് - റുതുരാജ് സഖ്യം. മടങ്ങുമ്ബോള്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് റുതുരാജ് സ്വന്തമാക്കിയിരുന്നു. ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡും 24 കാരനായ റുതുരാജ് സ്വന്തമാക്കി. 15 മത്സരങ്ങളില്‍ നിന്ന് 635 റണ്‍സാണ് റുതുരാജ് നേടിയത്.
തുടര്‍ന്നെത്തിയ റോബിന് ഉത്തപ്പയും വേഗം റണ്‍സ് കണ്ടെത്തി. (15 പന്തില്‍ 31) ഡുപ്ലെസിക്കൊപ്പം 32 പന്തില്‍ 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി നരെയ്ന്റെ പന്തില്‍ തന്നെ എല്ബിയായാണ് ഉത്തപ്പ മടങ്ങിയത്. 3സിക്സറുകള്‍ ഉത്തപ്പയുടെ ബാറ്റില്‍ നിന്ന് പറന്നിരുന്നു.
പകരമത്തിയ മോയിന്‍ അലിയും (20 പന്തില്‍ 37, 2 ഫോര്‍, 3 സിക്സ്) കൊല്‍ക്കത്ത ബൗളിംഗ് നിരയെ കടന്നാക്രമിച്ചു. മൂന്നാം വിക്കറ്റില്‍ 39 പന്തില്‍ പിറന്നത് 68 റണ്‍സാണ്. ശിവം മവിയെറിഞ്ഞ അവസാന ഓവറിലെ അവാസന പന്തില്‍ വെങ്കിടേഷ് അയ്യര്‍ പിടിച്ച് ഡുപ്ലെസിസ് മടങ്ങിയെങ്കിലും മികച്ച സ്കോര്‍ ചെന്നൈ നേടിക്കഴിഞ്ഞിരുന്നു.
ചെന്നൈ നിറുത്തിയിടത്ത് നിന്നാണ് കൊല്‍ക്കത്ത തുടങ്ങിയത്. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും (43 പന്തില്‍ 51), വെങ്കിടേഷ് അയ്യരും (32 പന്തില്‍ 50) വെടിക്കെട്ട് തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്. ഇരുവരും 10.4 ഓവറില്‍ 91 റണ്‍സ് കൊല്‍ക്കത്തയുടെ അക്കൗണ്ടില്‍ എത്തിച്ചു. പതിനൊന്നാമത്തെ ഓവറില്‍ വെങ്കിടേഷ് അയ്യരേയും പകരമെത്തിയ നിതീഷ് റാണയേയും (0) പുറത്താക്കി ഷര്‍ദ്ദുല്‍ താക്കൂര്‍ ചെന്നൈയ്ക്ക് ഡബിള്‍ ബ്രേക്ക് ത്രൂ സമ്മാനിക്കുകയായിരുന്നു.പരിക്കിനെ തുടര്‍ന്ന് ബാറ്രിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങിയ അപകടകാരി രാഹുല്‍ ത്രിപാതിയേയും പുറത്താക്യ ഷര്‍ദ്ദുല്‍ താക്കൂറാണ് പന്തു കൊണ്ട് കളി ചെന്നൈയ്ക്ക് അനുകൂലമാക്കിയത്. ഹാസല്‍വുഡ്ഡും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബ്രാവോ, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്ര് വീതം സ്വന്തമാക്കി. മധ്യനിരയില്‍ ആരും രണ്ടക്കം കാണാതെ മടങ്ങിയപ്പോള്‍ വാലറ്രത്ത് ലോക്കി ഫെര്‍ഗൂസനും (പുറത്താകാതെ 18), ശിവം മവിയും (20) അല്പ നേരം പിടിച്ചു നിന്നു. 2012ലെ ഫൈനലില്‍ കൊല്‍ക്കത്തയോടേറ്ര തോല്‍വിക്ക് പകരം വീട്ടാനും ചെന്നൈയ്ക്കായി
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്സിനേഷന് യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna