Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഹർത്താൽ; ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു.

  • Thursday 25, 2021
  • KJ
General

ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

വയലാറിലുണ്ടായ  ആർ എസ് എസ് - എസ് ഡി പി ഐ സംഘർഷത്തിലാണ്
ആർ എസ് എസ് പ്രവർത്തകൻ വെട്ടേറ്റുമരിച്ചത്. വയലാർ ആശാരിപ്പറമ്പ്  സ്വദേശിയായ സ്വദേശി  നന്ദു (22) എന്നുവിളിക്കുന്ന രാഹുല്‍ കൃഷ്ണയാണ് മരിച്ചത്.

എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച്ച  ബക്കറ്റ് പിരിവ് നടത്തിയിരുന്നു. ഇതിനെതിരെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ രംഗത്ത് എത്തി. തുടര്‍ന്നുണ്ടായ തര്‍ക്കം ചൊവ്വാഴ്ച്ച തന്നെ പരിഹരിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഇരുവിഭാഗങ്ങളും നടത്തിയ പ്രകടനം അക്രമാസക്തമാകുകയായിരുന്നു.

മൂന്ന് ആർ എസ് എസ് , എസ്ഡിപിഐ പ്രവർത്തകർക്കും വെട്ടേറ്റു. രാത്രി എട്ടോടെ വയലാർ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം.

എസ്ഡിപിഐ യുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ബി ജെ പിയുടെയും ഹൈന്ദവ സംഘടനയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെഹർത്താൽ ആചരിക്കുമെന്ന്  ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡൻറ് എം വി .ഗോപകുമാർ അറിയിച്ചു

സംഭവത്തിൽ ആറ് എസ്.ഡി.പി.ഐക്കാർ കസ്റ്റഡിയിൽ ആയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ആർ.എസ്.എസ്. പ്രവർത്തകൻ വയലാർ കടപ്പള്ളി കെ.എസ്.നന്ദു(23)വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കൈയറ്റതായാണ് വിവരം.