Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സ്കൂള്‍ തുറക്കൽ : സംസ്ഥാന സ‍ര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത അധ്യാപക, യുവജന സംഘടനകളുടെ യോ​ഗം ഇന്ന് നടക്കും.

  • Thursday 30, 2021
  • Anna
General

തിരുവനന്തപുരം: സ്കൂള്‍ തുറക്കലിന് മുന്നോടിയായി സംസ്ഥാന സ‍ര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത അധ്യാപക, യുവജന സംഘടനകളുടെ യോ​ഗം ഇന്ന് നടക്കും.

രാവിലെ പത്തരക്ക് വിദ്യാഭ്യാസ ഗുണനിലവാര പദ്ധതിയുടെ ഭാഗമായി അധ്യാപക സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ചര്‍ച്ച നടത്തും.

കെഎസ്ടിഎ, കെപിഎസ്ടിഎ, എകെഎസ്ടിയു, കെഎസ്ടിയു, കെഎസ്ടിസി, കെഎഎംഎ, എന്‍ടിയു എന്നീ അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. മറ്റ് അധ്യാപക സംഘടനകളുമായി ഉച്ചയ്ക്ക് രണ്ടരക്ക് ചര്‍ച്ച നടത്തും. വൈകീട്ട് നാലു മണിക്ക് യുവജന സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ വിദ്യാര്‍ത്ഥി സംഘടനാ യോഗവും ഉച്ചയ്ക്ക് സ്കൂള്‍ തൊഴിലാളി സംഘടനാ യോഗവും നടക്കും. ശനിയാഴ്ച്ച വൈകിട്ട് മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം ചേരും. ഞായറാഴ്ച എഇഒ, ഡിഇഒമാരുടെ യോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥി-അധ്യാപക-തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്.