Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മാവേലിക്കരയിൽ വൃദ്ധ മാതാവിന് പരുക്കേറ്റത് ഹോംനഴ്സിൻ്റെ മർദ്ദനം മൂലമെന്നു കണ്ടെത്തി; ഹോംനഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു.

  • Thursday 11, 2021
  • KJ
General

മാവേലിക്കരയിൽ വൃദ്ധ മാതാവിന് പരുക്കേറ്റത് ഹോംനഴ്സിൻ്റെ മർദ്ദനം മൂലമെന്നു കണ്ടെത്തി.ഹോംനഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെട്ടികുളങ്ങര കൈതവടക്ക് കളീയ്ക്കൽ വിജയമ്മയ്ക്ക് (78) ആണ് ഹോം നഴ്സിൻ്റെ വടി കൊണ്ടുള്ള അടിയും കുത്തുമേറ്റതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്.

ക്യാമറ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചു ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്പനാൽ ഫിലോമിനെയെ (55) പൊലിസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരി 20 നാണ് വിജയമ്മ വീണു പരുക്കേറ്റതായി ഫിലോമിന അറിയിച്ചത്. ബന്ധുക്കളെത്തി വിജയമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും വീണുണ്ടായ പരുക്കല്ലെന്നും ആശുപത്രി അധികൃതർ അറിയച്ചതിനെ തുടർന്നു സംശയം തോന്നിയ വിജയമ്മയുടെ മകനും, ഭാര്യയും വീട്ടിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു വിജയമ്മയെ വടി കൊണ്ടു അടിക്കുന്നതും കുത്തുന്നതും കണ്ടെത്തിയത്. ഡൈനിങ് മുറിയിൽ മലവിസർജ്ജനം നടത്തിയപ്പോൾ ഫിലോമിന കമ്പ് കൊണ്ടു മലമെടുത്തു വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നതായി ദൃശ്യങ്ങളിൽ ഉണ്ട്.