Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കുവൈറ്റിലേക്കുള്ള വിദേശികളുടെ പ്രവേശന വിലക്ക് മെയ് പകുതി വരെ തുടരും

  • Sunday 11, 2021
  • Anna
General

കുവൈത്ത് സിറ്റി :കുവൈത്തിൽ കോവിഡ് വ്യാപനം വർധിച്ച തോതിൽ തുടരുകയും രോഗ ബാധ സ്വദേശികളേക്കാൾ വിദേശികൾക്ക് റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ നീക്കില്ലെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു .റമദാൻ കഴിയുന്നത് വരെ നിലവിലെ നിയന്ത്രണങ്ങൾ തുടരും .വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് മെയ് പകുതിവരെയെങ്കിലും തുടരുമെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുപ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു .

ഈ മാസം ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 10804 രോഗ ബാധയും 74 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്‌ .ഇത് ആശങ്കയോടെയാണ് അധികൃതർ നോക്കികാണുന്നത് .ഈ സാഹചര്യത്തിലാണ് നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ റമദാൻ കഴിയുന്നത് വരെയെങ്കിലും തുടരാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്