Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
GST ഓൺലൈൻ രജിസ്ട്രേഷൻ - PART B
- Tuesday 23, 2021
- SAL
General
GST ഓൺലൈൻ രജിസ്ട്രേഷൻ - PART B
PART B നമുക്ക് ചെയ്യണം എന്നുണ്ടെങ്കിൽ GST യുടെ TRN നമുക്ക് വേണം. PART B ചെയ്യാനായി GST സൈറ്റിൽ കയറി www.gst.gov.in എന്ന സൈറ്റിൽകയറി സർവീസ്> രജിസ്ട്രേഷൻ> ന്യൂ രജിസ്ട്രേഷൻ അതിൽ TRN നമ്പർ അടിച്ചു കൊടുക്കാം. താഴെ Captcha> Proceed, കൊടുത്തു കഴിഞ്ഞാൽ OTP നമ്പർ വരും. ഇനി വരുന്ന OTP നമ്പറുകൾമൊബൈലിൽ and മെയിലും വരുന്ന നമ്പറുകൾസെയിം ആയിരിക്കും. OTP അടിച്ചുകൊടുക്കുക. Proceed ക്ലിക്ക് ചെയ്യുക. അത്കഴിഞ്ഞാൽ “My Saved Applications” എന്ന് ഒരു ഏരിയവരും. അതിൽ Action Butten കാണും. അതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വലിയ ഒരുകോളം വരും.
- BUSINESS DETAILS:-
- Legal Name of the Business :- (As mention PAN card name)
- Permanent Account Number :- (PAN card)
- Trade Name :- ( Business Name)
- Constitution of Business :- ( Select)
- Name of the State :-
- District :-
- State Jurisdiction :-
(കൃത്യമായി കിട്ടണമെങ്കിൽ താഴെ കാണുന്ന "link" എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ)
- Commissionerate : (Select )
- Division : (Select )
- Range : (Select)
- Are you applying for registration as a Casual Taxable Person :- Yes/No
(കേരളത്തിൽ രജിസ്‌ട്രേഷൻ ഉള്ള ഒരുബിസിനസ്സുക്കാരൻ അയാളുടെ ബിസിനസ്സ് മറ്റുസംസ്ഥാനങ്ങളിലേക്ക് താൽക്കാലി കമായി പോയിബിസിനസ്സ് ചെയ്യുകയാണെങ്കിൽ അവരെ വിളിക്കുന്ന പേരാണ് Casual Taxable Person. Only 90 days.)
- Option for composition :- Yes/No
- Reason to obtain registration :- (Selact)
- Date of commencement of Business :-
- Date of which liability to register arises :-
- Indicate Existing Registrations
- Type registration :
- Registration No. :
- Date of registration :
എല്ലാം കഴിഞ്ഞതിനു ശേഷം SAVE & CONTINUE എന്ന ബട്ടൺ ക്ലിക്ക്ചെയ്യുക.
2. PROMOTER /PARTNERS: ഈ സെഗ്മെന്റിൽ പ്രധാനമായും കാണാൻ കഴിയുക ബിസിനസു കാരന്റെ PERSONAL DETAILS, അതുപോലെ തന്നെ ഐഡന്റിറ്റി ഇൻഫർമേഷൻ ആയിരിക്കും. അതുപോലെ ഈ സെഗ്മെന്റിൽ ആണ് ഇയാളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടത്. വ്യക്തമായി പറഞ്ഞാൽ ബിസിനസ്സുക്കാരന്റെ PERSONAL DETAILS വ്യക്തമായി രേഖപ്പെടുത്തേണ്ട ഏരിയായാണ് PROMOTER /PARTNERS.
3.AUTHORIZED SIGNATORY: ഈ ബിസിനസ്സിൽ ആരാണോ Authorized signatory അല്ലെങ്കിൽ സൈനിങ് പവർ ഉള്ളത് ആരാണ് എന്നുള്ളത് കൃത്യമായി അടിച്ചുകൊടുക്കേണ്ട ഒരു ഏരിയ ആണിത്. SAVE & CONTINUE എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
4. AUTHORIZED REPRESENTATIVE: ഈ ബോക്സിൽ നമ്മൾ കൃത്യമായും ഫിൽ ചെയ്യേണ്ടത്, നമ്മൾ ചെയുന്ന ബിസിനസ്സിന്റെ GST കാര്യങ്ങളും മറ്റു പല കാര്യങ്ങളും നോക്കാനായിട്ട് ഒരു GST ഓഫീസറെ Authorized representative ആയി നിയമിക്കുന്നുണ്ടെങ്കിൽ ആ വ്യക്തിയുടെ ഡീറ്റെയിൽസ് അടിച്ചുകൊ ടുക്കുന്ന ഒരു ഏരിയ ആണിത്.
5. PRINCIPAL PLACE OF BUSINESS.: നമ്മൾ ചെയ്യുന്ന ബിസിനസ്സ് ഒരൊറ്റ സ്ഥലത്ത് മാത്രമേ നടത്തുന്നുള്ളു എങ്കിൽ ആ സ്ഥലത്തെ Principal Place of Business ആയിട്ടാണ് ENTER ചെയ്യുക. ഇവിടെയാണ് ശെരിക്കും നമ്മൾ ചെയ്യുന്ന ബിസിനസ്സിന്റെ അഡ്രസ്സും അതുപോലെതന്നെ ബിസിനസ്സിന്റെ എല്ലാ ഇൻഫൊർമേഷൻസും ENTER ചെയ്യേണ്ടത്. ഇവിടെയാണ് നമ്മൾ നേരത്തെ പറഞ്ഞിരുന്ന പോലെ Rental Agreement or Building Tax Receipt ഇങ്ങനെയുള്ള ഡോക്യൂമെന്റസ് enter ചെയ്യേണ്ട ഏരിയ ആണിത്. ബോക്സിലുള്ള വിവരങ്ങൾ കൃത്യമായി enter ചെയ്തതിനു ശേഷം നമ്മുടെ ഡോക്യൂമെൻറ്സും കൂടി അപ്‌ലോഡ് ചെയ്യണം.
6. ADDITIONAL PLACE OF BUSINESS: ഈ ഏരിയ എന്തെന്നുവെച്ചാൽ, ഉദാഹരണത്തിന് നമ്മുക്ക് ബിസിനസായി നാലു സൂപ്പർ മാർക്കറ്റ് ഉണ്ടെന്നു വിചാരിക്കുക. അതിൽ പ്രധാനമായുള്ള ഒരെണ്ണം Principal Place of Business ആയി രേഖപ്പെടുത്തുകയും ബാക്കിയുള്ളവ Additional Place of Business ആയി രേഖപ്പെടുത്തുകയും ചെയ്യാം. Additional Place of Business ഉണ്ടെങ്കിൽ അതിന്റെയും കൂടി ഡീറ്റെയിൽസ് നമ്മൾ രേഖപ്പെടു ത്തേണ്ടതാണ്.
7.GOODS AND SERVICES: ഈ ബോക്സിൽ, ബിസിനസ്സിൽ ഡീൽ ചെയുന്ന പ്രധാനപ്പെട്ട 5 ഗൂഡ്‌സുകളും 5 സർവീസുകളുമാണ് എൻട്രി ചെയ്യേണ്ട ആവശ്യ മുള്ളു. ഒരു FIRM ഡീൽ ചെയ്യുന്ന 5 ഗൂഡ്‌സുകളും 5 സർവീസു കളുമാണ് നമ്മൾ ഇവിടെ ചെയ്തുകൊടുക്കേണ്ടതുള്ളൂ.
8.STATE SPECIFIC INFORMATION: ഈ ബോക്സിൽ, നമ്മൾ അടിച്ചുകൊടുക്കേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷൻ ആ ബിസിനസ്സിന്റെ അതായത് സ്റ്റേറ്റിൽ മാത്രം ചില ബിസിനസ്സുകൾ ഉണ്ടാകും. അതായത്, പ്രോഫാഷണൽ TAX ലൊക്കെ അല്ലെങ്കിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലൊക്കെ രജിസ്ട്രേഷനുകൾ ഉണ്ടെങ്കിൽ അതിന്റെ ഡീറ്റെയിൽസ് എന്റർ ചെയ്യാനുള്ള ഏരിയ ആണിത്.
9: VERIFICATION: ഈ ബോക്സിൽ, ബിസിനസ്സിന്റെ ഓതറൈസ്ഡ് സിഗ്നേച്ചർ ആയിട്ട് ആരെയാണോ നേരത്തെ എന്റർ ചെയ്തുകൊടുത്തത്, അയാളെ ചൂസ് ചെയ്യുക. PLACE, ഡെസിഗ്നേഷൻ, തീയതി എന്നിവ കൊടുത്തുകൊണ്ട് താഴെ FILE WITH EVC എന്ന് പറയുന്ന ബോക്സിൽ ക്ലിക്ക് ചെയ്താൽ നമ്മൾ നേരത്തെ കൊടുത്ത മൊബൈലിൽ ലേക്കും ഈമെയിലിലേക്കും ഒരു OTP വരും. അത് കൃത്യമായി അടിച്ചുകൊടുക്കുക. അന്നേരം നമുക്ക് ഒരു മെസ്സേജ് വരും. നമ്മുടെ GST രജിസ്ട്രേഷന്റെ അപ്ലിക്കേഷൻ സക്സസ് ആയി എന്ന് പറഞ്ഞുകൊണ്ട്.
വെരിഫിക്കേഷൻ പ്രൊസീജർ കഴിഞ്ഞാൽ നമുക്ക് ARN നമ്പർ കിട്ടും. ആ നമ്പർ വെച്ച് നമുക്ക് GST ഡീറ്റൈൽസ് ട്രാക്ക് ചെയ്യാൻ സാധിക്കും.
GSTയുമായി ബന്ധപ്പെട്ട സംശയങ്ങൾ കൂടുതൽ ഉണ്ടെങ്കിൽ താഴെ കാണുന്ന എൻറെ കോൺടാക്ട് വിളിക്കാം ഞാൻ പരമാവധി നിങ്ങളെ സഹായിക്കുന്ന തായിരിക്കും.
THANK YOU.
K J TOMY, CHARTERED ACCOUNTANT,
FOR S A LEGAL MANAGEMENT SERVICES
OFFICE MOB : 999 550 9999
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna