Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനികപ്പൽ ഐ എൻ എസ് വിക്രാന്ത് കടൽ തൊടാൻ ഒരുങ്ങുന്നു.

  • Friday 25, 2021
  • KJ
General

ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനികപ്പൽ ഐ എൻ എസ് വിക്രാന്ത് കടൽ തൊടാൻ ഒരുങ്ങുന്നു.


രാജ്യത്തിന്റെ സ്വപ്നമായ യുദ്ധക്കപ്പലിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്  കൊച്ചിയിലെത്തി.

കൊച്ചിൻ ഷിപ് യാര്‍ഡിൽ അവസാനഘട്ട നിർമ്മാണത്തിലുള്ള  വിമാനവാഹിനിയുടെ ബേസിൻ ട്രയൽസ് വിജയകരമായതോടെയാണ് സീ ട്രയൽ സിനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കിയത്.

ഷിപ്യാർഡിന് സമീപം തന്നെ വെള്ളത്തിൽ ഇറക്കിയിട്ട ശേഷം കപ്പലിന്റെ യന്ത്രസംവിധാനങ്ങളും ഉള്ളിലെ ഉപകരണങ്ങളും പ്രവർത്തനസജ്ജമാണോ എന്നു പരിശോധിക്കുന്നതാണ് ബേസിൻ ട്രയൽസ്. 
ഇതു കഴിഞ്ഞ നവംബറിൽ തന്നെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.


കടലിലേക്ക് കൊണ്ടുപോയി യന്ത്രസംവിധാനങ്ങൾ എല്ലാം പ്രവർത്തിപ്പിച്ചു   പരിശോധനകൾ നടത്തുകയും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നു എന്നുറപ്പാക്കുകയും ചെയ്യാനാണ് സീ ട്രയൽസ് നടത്തുന്നത്. ഇതിനു ശേഷമാകും ആയുധങ്ങൾ ഉൾപ്പെടെയുള്ളവ ഘടിപ്പിക്കുക.


സീ ട്രയൽസിനു മുന്നോടിയായുള്ള അവസാനഘട്ട പരിശോധനക്കായാണ് പ്രതിരോധമന്ത്രി കൊച്ചിയിൽ എത്തിയത്. നാവികസേന പരിപാടികളിൽ മാത്രമാണ് മന്ത്രി പങ്കെടുക്കുന്നത്.