Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

തൃശ്ശൂർ പുഴക്കൽ പാടം നികത്തി നിർമ്മിച്ച ശോഭ സിറ്റി ഇനി എത്ര നാൾ ?

  • Tuesday 09, 2021
  • KJ
General

ശോഭ സിറ്റി നിർമ്മാണത്തിന് പുഴക്കൽ പാടം നികത്തിയത് സ്വന്തമായി നിർമ്മിച്ച വ്യാജ ഉത്തരവുകൾ ഉപയോഗിച്ചെന്ന് രേഖകൾ. മധ്യമേഖലാ റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ അന്വേഷണം നടത്തി രേഖകൾ വ്യാജമാണെന്ന് ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയും പ്രഥമ ദൃഷ്ട്യാ നിലം നികത്തുന്നതിന് വ്യാജ രേഖകൾ ചമച്ചുവെന്നും രേഖകൾ പുറത്ത് വിട്ട് തൃശൂർ ജില്ലാ പഞ്ചായത്ത് മുൻ അംഗം വിദ്യാ സംഗീത് ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി. 

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ ....

“ശോഭ സിറ്റി തൃശ്ശൂർ പുഴക്കൽ പാടം നികത്തിയത് സ്വന്തമായിനിർമ്മിച്ച വ്യാജ ഉത്തരവുകൾ ഉപയോഗിച്ച്.മധ്യമേഖലാ റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ അന്വേഷണം നടത്തി രേഖകൾ വ്യാജമാണെന്ന് ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയും പ്രഥമ ദൃഷ്ട്യാ നിലം നികത്തുന്നതിന് വ്യാജ രേഖകൾ ചമച്ചതായി മനസിലായത് കൊണ്ട് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കാൻ ഉത്തവിട്ടെങ്കിലും ശോഭ സിറ്റിയെ തൊടാൻ നമ്മുടെ പൊലീസിന് കഴിഞ്ഞിട്ടില്ല. തൃശ്ശൂരിൽ ശോഭ സിറ്റി 79 ഏക്കറോളം വയൽ നികത്തി നിർമ്മിച്ച ശോഭ സിറ്റി സമുച്ചയം ഉൾപ്പെടെ മുഴുവൻ സ്ഥലവും സർക്കാരിന്റെ അന്തിമ ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതോടെ ഈ വിവരം പുറത്തുവിടുന്നു.19 ഏക്കറിൽ നിലം നികത്താൻ ഉപയോഗിച്ച വ്യാജരേഖകളാണ് പിടിക്കപ്പെട്ടത്.ശോഭ സിറ്റി സമുച്ചയം നിൽക്കുന്ന 60 ഏക്കർ ഭൂമിയും നികത്തിയത് വ്യാജ ഉത്തരവുകൾ കൊണ്ടാണ്എന്നു വിശ്വസിക്കുന്നതിനാൽ ശോഭ സിറ്റി വയൽനികത്താൻ വ്യാജമായി നിർമ്മിച്ചമുഴുവൻ രേഖകളും പിടിച്ചെടുക്കാനും,അന്തിമ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട വയൽ എന്ന സ്റ്റാറ്റസിൽ സ്ഥിതി ചെയ്യുന്ന 60 ഏക്കറിലെ ശോഭ സിറ്റിസമുച്ചയം പൊളിച്ചു നീക്കി വയൽ പൂർവസ്ഥിതിയിലാക്കി തൽ സ്ഥലത്തു കൃഷി ചെയ്യാൻ ശോഭ ഗ്രൂപ്പിന് നിർദ്ദേശം നൽകുന്നതിനും ചീഫ്‌സെക്രട്ടറി ക്കു പരാതി നൽകിയിട്ടുണ്ട്. നിയമപോരാട്ടം തുടരാൻ തന്നെ തീരുമാനം !”