Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

നീറ്റ് പരീക്ഷയുടെ ഒഎംആര്‍ ഷീറ്റ് മാതൃക എന്‍ടിഎ പുറത്തിറക്കി.

  • Monday 23, 2021
  • Anna
General

തിരുവനന്തപുരം: അടുത്തമാസം നടക്കുന്ന നീറ്റ് പരീക്ഷയുടെ ഒഎംആര്‍ ഷീറ്റ് മാതൃക എന്‍ടിഎ പുറത്തിറക്കി. പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ എന്‍ടിഎ ഉടന്‍ പുറത്തിറക്കും.

ഒഎംആര്‍ ഷീറ്റ് എങ്ങനെ പൂരിപ്പിക്കണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കി. ഒഎംആര്‍ ഷീറ്റിന്റെ മാതൃക ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. സെപ്റ്റംബര്‍ 12നാണ് രാജ്യത്ത് നീറ്റ് പരീക്ഷ നടക്കുന്നത്. പേനയും പേപ്പറും ഉപയോഗിച്ചാണ് പരീക്ഷ. ഒഎംആര്‍ ഉത്തരക്കടലാസ് എങ്ങനെ പൂരിപ്പിക്കണം എന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ഒരു സാമ്ബിള്‍ ഒഎംആര്‍ ഉത്തരക്കടലാസും neet.nta.nic.in വെബ്സൈറ്റില്‍ അപ്പ്‌ ലോഡ് ചെയ്തിട്ടുണ്ട്.

ഒ‌എം‌ആര്‍ ഷീറ്റ് പൂരിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് നീല അല്ലെങ്കില്‍ കറുപ്പ് ഇങ്ക്ബോള്‍ പേന മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഒഎംആര്‍ ഉത്തരക്കടലാസുകള്‍ കമ്ബ്യൂട്ടര്‍ സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചാണ് മൂല്യനിര്‍ണയം നടത്തുന്നതെന്ന് വിദ്യാര്‍ഥികള്‍ പ്രത്യേകം ഓര്‍ക്കണം. അതുകൊണ്ടുതന്നെ വ്യക്തമായ രീതിയില്‍ ഉത്തരങ്ങള്‍ രേഖപ്പെടുത്തണം. രാജ്യത്തെ പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും എന്‍ടിഎ പുറത്തുവിട്ടിട്ടുണ്ട്. പരീക്ഷാ നഗര അറിയിപ്പ് സ്ലിപ്പ് പരിശോധിച്ച്‌ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെബ്സൈറ്റ് വഴി അതിന് കഴിയും. അതായത്, neet.nta.nic.in- ലും ചെയ്യാവുന്നതാണ്. പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ എന്‍ടിഎ ഉടന്‍ പുറത്തിറക്കും.