Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കൊവിഡ് കേസുകളിലെ വര്‍ധന; കേരളത്തിലെയും മഹാരാഷ്ട്രയിലെയും ചീഫ് സെക്രട്ടറിമാരുമായി കേന്ദ്രം ഇന്ന് ചര്‍ച്ച നടത്തും

  • Tuesday 27, 2021
  • Anna
General

ന്യൂഡല്‍ഹി: രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞിട്ടും കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാവാത്ത സാഹചര്യം കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായി ഇന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി ഓണ്‍ലൈന്‍ ചര്‍ച്ച നടത്തും. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രണ്ട് സംസ്ഥാനങ്ങളിലും രൂക്ഷമായി തുടരുകയും പ്രതിദിന രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്.

രാജ്യത്താകെ മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയിലേക്ക് കൊവിഡ് കേസുകള്‍ എത്തിയ സാഹചര്യത്തിലും പകുതിയോളം കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച കേരളത്തില്‍ പതിനേഴായിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ പതിനൊന്നായിരത്തിലേക്ക് എത്തിയെങ്കിലും ടെസ്റ്റുകള്‍ കുറഞ്ഞതിനാലായിരുന്നു എണ്ണത്തില്‍ കുറവുണ്ടായത്.

മഹാരാഷ്ട്രയിലാകട്ടെ ഏഴായിരത്തോളം കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വാക്‌സിനേഷന്‍ പുരോഗമിക്കുമ്പോഴും കൊവിഡ് വ്യാപനത്തിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും ആനുപാതികമായ കുറവുണ്ടാവാത്തതിനെക്കുറിച്ചാണ് കേന്ദ്രം വിശദമായ പരിശോധന നടത്താനൊരുങ്ങുന്നത്.