Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വാഹനങ്ങളില്‍ വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച്‌ തട്ടിപ്പുകാര്‍

  • Wednesday 11, 2021
  • Anna
General

കൊല്ലം: പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ പ്രൊഫഷണല്‍ സ്റ്റിക്കറുകള്‍ പതിച്ച്‌ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ വ്യാപകമാകുന്നു. മാദ്ധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റിക്കറുകളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. മുച്ചക്ര വാഹനങ്ങള്‍, സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ എന്നിവയിലടക്കം തോന്നുംപടി സ്റ്റിക്കറുകള്‍ പതിക്കുന്നുണ്ട്.

മാദ്ധ്യമ സ്ഥാപനങ്ങളുടെ ഔദ്യോഗിക സ്റ്റിക്കറുകളാണ് വ്യാജന്‍മാര്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്കാം എന്നതാണ് ഇവര്‍ക്ക് സഹായകരമാവുന്നത്

ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ളവയുടെ തിരുനെറ്റിയില്‍ 'പ്രസ്' എന്നെഴുതിയും തെക്കുവടക്ക് പായുന്നവരുണ്ട്! മാദ്ധ്യമ സ്ഥാപനങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ് ഇവരില്‍ പലരും. പ്രസ് സ്റ്റിക്കറുള്ള വാഹനത്തില്‍ കള്ളക്കടത്ത് നടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ തടഞ്ഞു നിറുത്തിയാലും ഐഡന്റിറ്റി കാര്‍ഡ് പൊലീസ് വിരളമായേ ചോദിക്കാറുള്ളൂ എന്നത് ഇവര്‍ക്ക് പ്രചോദനമാണ്.

അഭിഭാഷകരുടെയും ഡോക്ടര്‍മാരുടെയും സ്റ്റിക്കറുകള്‍ കൂടുതലായും കാറുകളിലാണ് വ്യാജമായി ഉപയോഗിക്കുന്നത്. പൊലീസില്‍ നിന്ന് പരിഗണന ലഭിക്കുകയാണ് വ്യാജന്‍മാരുടെ പ്രധാന ലക്ഷ്യം. സ്റ്റിക്കര്‍ പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ നിന്ന് യഥേഷ്ടം ഇവ ലഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കറുകളും ദുരുപയോഗം ചെയ്യുന്നുണ്ട്.

ഋഷിരാജ് സിംഗ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആയിരിക്കെ 2013ല്‍ ആണ് വാഹനങ്ങളില്‍ വ്യാജ സ്റ്റിക്കര്‍ ഒട്ടിക്കുന്നവരെ പിടികൂടാന്‍ നടപടി തുടങ്ങിയത്. ജില്ലാ പൊലീസ് മേധാവിമാരെ അദ്ധ്യക്ഷരാക്കി നിരീക്ഷണ സമിതികളും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രാദേശിക സമിതികളും രൂപീകരിക്കാന്‍ തീരുമാനമുണ്ടായിരുന്നു. പക്ഷേ ഒന്നും പ്രായോഗികമായില്ല. 2019ല്‍ സമാനമായ നിര്‍ദ്ദേശങ്ങള്‍ ടോമിന്‍ ജെ. തച്ചങ്കരിയും നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.