Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 174

  • Tuesday 01, 2021
  • Anna
General

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,97,95,928 സാമ്ബിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 174 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8815 ആയി. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,422 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1652, മലപ്പുറം 1648, പാലക്കാട് 818, എറണാകുളം 1214, കൊല്ലം 1189, തൃശൂര്‍ 1045, ആലപ്പുഴ 1012, കോഴിക്കോട് 832, കോട്ടയം 526, കണ്ണൂര്‍ 506, കാസര്‍ഗോഡ് 327, പത്തനംതിട്ട 265, ഇടുക്കി 244, വയനാട് 144 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 

56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 10, കണ്ണൂര്‍ 8, കൊല്ലം 7, തിരുവനന്തപുരം 6, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ 5 വീതം, വയനാട് 4, പാലക്കാട് 3, ഇടുക്കി 2, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 28,867 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2924, കൊല്ലം 2437, പത്തനംതിട്ട 1094, ആലപ്പുഴ 2094, കോട്ടയം 1635, ഇടുക്കി 1308, എറണാകുളം 4003, തൃശൂര്‍ 2437, പാലക്കാട് 2584, മലപ്പുറം 3508, കോഴിക്കോട് 2210, വയനാട് 440, കണ്ണൂര്‍ 1518, കാസര്‍ഗോഡ് 675 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,06,982 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 23,10,385 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,88,202 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,49,825 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 38,377 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2881 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 885 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.