Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കോവിഡ് വ്യാപനത്തെത്തുടർന്ന് മധ്യപ്രദേശിലെ നഗരങ്ങളിൽ 60 മണിക്കൂർ വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചു.

  • Thursday 08, 2021
  • Anna
General

ഭോപ്പാൽ : കോവിഡ്  വ്യാപന പശ്ചാത്തലത്തിൽ മധ്യപ്രദേശിലെ നഗരങ്ങളിൽ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തി. വെള്ളിയാഴ്ച്ച വൈകീട്ട് 6 മുതൽ തിങ്കളാഴ്ച്ച രാവിലെ 6 വരെയാണ് ലോക്ഡൗൺ.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ‘സംസ്ഥാനത്തെ നഗരങ്ങളില്‍ വെള്ളിയാഴ്ച വൈകീട്ട് ആറ് മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് വരെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയാണ്. നഗരങ്ങളില്‍ കോവിഡ് വ്യാപനം ഉള്ള പ്രദേശങ്ങളെ കണ്ടൈന്‍മെന്റ് സോണുകളാക്കിയും തരം തിരിക്കും. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതിരിക്കാനാണ് ശ്രമിക്കുന്നത്’ എന്ന് അദ്ദേഹം വ്യക്തമാക്കി. 
കഴിഞ്ഞ ദിവസം 4043 പേർക്ക് അവിടെ കോവിഡ് വൈറസ് സ്ഥിരീകരിക്കുകയും 13 പേർ മരിക്കുകയും ചെയ്തിരുന്നു.