Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇന്ത്യ മൊത്തം വൈദ്യുതി നിരക്ക് ഏകീകരിക്കാന്‍ കരട് പദ്ധതി തയാറാക്കി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം

  • Thursday 10, 2021
  • Anna
General

ന്യൂഡല്‍ഹി: ഇന്ത്യ ആകമാനം വൈദ്യുതി നിരക്ക് ഏകീകരിക്കാന്‍ കരട് പദ്ധതി തയാറാക്കി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം. വൈദ്യുതി ഉത്പാദക കമ്പനികളില്‍ നിന്നു വാങ്ങുന്ന വൈദ്യുതിയുടെയും അതത് സംസ്ഥാനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ചെലവും കണക്കാക്കിയാണ് ഓരോ സംസ്ഥാനത്തും വൈദ്യുതി വില നിശ്ചയിക്കുന്നത്. 

നിലവില്‍ വൈദ്യുതിക്ക് യൂണിറ്റിന് ശരാശരി മൂന്നു രൂപയാണ് വില. ദീര്‍ഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതിക്ക് ആറു രൂപ വരെ നല്‍കണം. എന്നാല്‍ ഈ പദ്ധതി വരുമ്പോള്‍ യൂണിറ്റിന് ഒരു രൂപയുടെയെങ്കിലും കുറയും. 

2013ലാണ് രാജ്യത്തെ അഞ്ച് ഗ്രിഡുകളെ സംയോജിപ്പിച്ച് ‘നാഷണല്‍ ഗ്രിഡ്’ ആയി കമ്മിഷന്‍ ചെയ്തത്. ഇതിന് സമാനമായാണ് വൈദ്യൂത നിരക്ക് ഒരേ വിലയിലേക്ക് കൂടി രാജ്യത്തെ എത്തിക്കുന്നത്. മൊബൈല്‍ ഫോണ്‍ കോള്‍, ഡേറ്റാ നിരക്കുകള്‍ മത്സരാധിഷ്ഠിതമാക്കിയതിന് സമാനമായ പദ്ധതിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 

കരടില്‍ അഭിപ്രായമറിയിക്കാനാവശ്യപ്പെട്ട് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പദ്ധതിരേഖ നല്‍കിയിട്ടുണ്ട്. എന്നിരുന്നലും രാജ്യം മുഴുവന്‍ ഓരേ വില എന്ന ആശയം നടപ്പാക്കുകയാണെങ്കില്‍ സംസ്ഥാനങ്ങള്‍ പുറമേ നിന്നു വാങ്ങുന്ന വൈദ്യുതിക്ക് ഏര്‍പ്പെട്ട ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കേണ്ടി വരും. ഇക്കാര്യം അടക്കം സംസ്ഥാനങ്ങള്‍ പരിശോധിക്കും.