Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വില കുതിച്ചുയർന്ന് പൾസ് ഓക്സിമീറ്റർ ; 600 രൂപയുടെ പള്‍സ് ഓക്സിമീറ്ററിന്‌ 
ഇപ്പോൾ 2500

  • Saturday 08, 2021
  • Anna
General


കൊച്ചി: രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കുന്ന പൾസ്‌ ഓക്സിമീറ്ററുകളുടെ വില കുതിച്ചുയരുന്നു. ഡിമാൻഡ് ഉയർന്നതോടെ ഓക്സിമീറ്ററിന്റെ വില റോക്കറ്റുപോലെ കുതിക്കുകയാണ്. ഇലക്ട്രോണിക് മെഡിക്കൽ ഉപകരണങ്ങളുടെ വിലയിലോ ഗുണമേന്മയിലോ സർക്കാരിനു കാര്യമായ നിയന്ത്രണമില്ലാത്തതിനാൽ വിപണി കുത്തഴിഞ്ഞ സ്ഥിതിയിലും. ഉൽപന്നങ്ങൾ മിക്കവയും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ വിൽപന വൻതോതിൽ വർധിച്ചതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഉൽപന്നങ്ങൾ കിട്ടാത്ത സ്ഥിതിയുണ്ട്. നിലവിൽ കേരളത്തിലെ മെഡിക്കൽ ഷോപ്പുകളിലും വളരെക്കുറച്ചുമാത്രമാണ് സ്റ്റോക്കുള്ളത്. 

കോവിഡിനുമുമ്പ് കിടത്തിച്ചികിത്സിക്കുന്ന രോ​ഗികൾക്ക് ആശുപത്രികളിൽമാത്രം ഉപയോ​ഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണമാണ്‌ പൾസ് ഓക്സിമീറ്റർ. മുന്തിയ ജർമൻ ബ്രാൻഡിനുപോലും 500 രൂപയോളമേ  ഉണ്ടായിരുന്നുള്ളൂവെന്ന് കേരള കെമിസ്റ്റ് ആൻഡ് ഡ്ര​​​​ഗിസ്റ്റ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ്‌ ടോണി വർക്കി പറഞ്ഞു.

ഇറക്കുമതിക്കാർ തോന്നിയപോലെ വില ഇടുകയാണെന്ന് വിതരണക്കാരും വ്യാപാരികളും പറയുന്നു. വിലയും ​ഗുണനിലവാരവും  നിയന്ത്രിക്കേണ്ട കേന്ദ്രസർക്കാരാകട്ടെ അനങ്ങുന്നുമില്ല. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ)യ്ക്കാണ് വിലനിയന്ത്രണ ചുമതല.