Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മദ്യപിച്ച് പെൺകുട്ടികളെ ചീത്തവിളിച്ചത് ചോദ്യം ചെയ്തതിന് വീട്ടിൽ കയറി ആക്രമണം, നാലു പേർക്ക് പരിക്ക്.

  • Tuesday 06, 2021
  • KJ
General

മാവേലിക്കര: ആലപ്പുഴ കൊറ്റാറുകാവില്‍ വീടുകയറി ആക്രമണം. മൂന്നംഗ സംഘം നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥന്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസിനെ വെട്ടിച്ച്‌ പ്രതികള്‍ കടന്നുകളഞ്ഞു. കൊറ്റാര്‍കാവ് പനയന്നാമുറിയില്‍ കാര്‍ത്തികേയന്‍(65), ഭാര്യ ഉഷ(60) മകള്‍ ശ്രീകല, മരുമകന്‍ ദേവന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് സംഭവം. കൊറ്റാര്‍കാവില്‍ സ്ഥിതിചെയ്യുന്ന സ്വകാര്യ ഐ.റ്റി.ഐയിലേക്കുള്ള വഴിയില്‍ നിന്ന് മദ്യപിക്കുകയായിരുന്ന സംഘം അതുവഴി എത്തിയ പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത കാര്‍ത്തികേയനെ മദ്യപസംഘത്തില്‍ ഉണ്ടായിരുന്ന കല്ലുമല സ്വദേശിയായ വര്‍ഗീസ് എന്നയാളുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വീടുകയറി അക്രമിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് മാവേലിക്കര പൊലീസ് സ്‌റ്റേഷനില്‍ നിന്നും എ.എസ്.ഐയും പൊലീസുകാരനും സ്ഥലത്തെത്തി ആക്രമണം തടയുകയായിരുവന്നു. പൊലീസിനെ കണ്ട് രണ്ട് പ്രതികള്‍ അവിടെ നിന്നും രക്ഷപെട്ടു. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി വര്‍ഗീസിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. എന്നാല്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ എടുക്കാനായി എത്തിച്ച വര്‍ഗീസ് പൊലീസുകാരെയും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരയും വെട്ടിച്ചു കടന്നുകളഞ്ഞതായി പ്രദേശവാസികള്‍ പറഞ്ഞു.

ആക്രമണത്തില്‍ പോര്‍ച്ചില്‍ കിടന്ന മാരുതി സെലേറിയോ കാറിന്റെ ചില്ലുകളും വീടിന്റെ പ്രധാന വാതിലും ചെടിച്ചട്ടികളും തകര്‍ത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ലെന്നും ആശുപത്രിയിലാക്കിയ ശേഷമാണ് പ്രതിയ്‌ക്കെതിരെ കേസെടുത്തതെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ മാവേലിക്കര പോലീസ് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിട്ടുണ്ട്.