Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ന്യൂമോണിയ ബാധ തടയാൻ കുട്ടികൾക്ക് നൽകുന്ന വാക്സിൻ വിതരണം സംസ്ഥാനത്ത് ഒക്ടോബർ ഒന്നുമുതൽ.

  • Wednesday 29, 2021
  • Anna
General

തിരുവനന്തപുരം: ന്യൂമോണിയ ബാധ തടയാൻ കുട്ടികൾക്ക് നൽകുന്ന വാക്സിൻ വിതരണം സംസ്ഥാനത്ത് ഒക്ടോബർ ഒന്നുമുതൽ. ന്യൂമോ കോക്കൽ കോൺജുഗേറ്റ് വാക്സിൻ ഒരു വയസിൽ താഴെയുളള കുട്ടികൾക്കാണ് നല്കുക എന്നാണ് റിപ്പോർട്ട്. മൂന്നു ഡോസായിട്ടായിരിക്കും വാക്സിൻ നൽകുക.

കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പുകൾ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും ന്യുമോണിയ ബാധ തടയാനുള്ള വാക്സിൻ നൽകും. ഗുരുതര ന്യൂമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കൽ ബാക്ടീരിയയെ തടയാനാണ് ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി 2017 മുതൽ അഞ്ച് സംസ്ഥാനങ്ങളിൽ ഈ വാക്സിൻ വിതരണം ചെയ്യുന്നു. ഇതിന്റെ ഭാ​ഗമാവുകയാണ് കേരളവും.

വെളളിയാഴ്ച ആരോഗ്യമന്ത്രി വീണ ജോർജ് ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും. ഒന്നര മാസം പ്രായായ കുട്ടികൾക്കാണ് ആദ്യം കുത്തിവയ്പ്. പിഎച്ച്സികൾ, സി എച്ച് എസികൾ, താലൂക്ക് ആശുപത്രികൾ തുടങ്ങി സർക്കാർ ആശുപത്രികളിലൂടെയെല്ലാം കുത്തിവയ്പ് ലഭിക്കും. മൂന്നര, ഒൻപത് മാസപ്രായപരിധിയിലാണ് അടുത്ത ഡോസുകൾ എടുക്കേണ്ടത്