Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

രാഹുല്‍ ഗാന്ധി സഞ്ചരിച്ച ഹെലികോപ്‌റ്റര്‍ സ്‌ഥലം മാറി ലാന്‍ഡ്‌ ചെയ്‌ത സംഭവത്തില്‍ പൈലറ്റിനു ഗുരുതര വീഴ്‌ച സംഭവിച്ചതായി പോലീസ്‌ റിപ്പോര്‍ട്ട്‌.

  • Tuesday 06, 2021
  • KJ
General

കോഴിക്കോട്‌ : കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി സഞ്ചരിച്ച ഹെലികോപ്‌റ്റര്‍ സ്‌ഥലം മാറി ലാന്‍ഡ്‌ ചെയ്‌ത സംഭവത്തില്‍ പൈലറ്റിനു ഗുരുതര വീഴ്‌ച സംഭവിച്ചതായി പോലീസ്‌ റിപ്പോര്‍ട്ട്‌. സ്‌പെഷല്‍ ബ്രാഞ്ച്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ മോഹനചന്ദ്രനാണു സിറ്റി പോലീസ്‌ കമ്മിഷണര്‍ എ.വി. ജോര്‍ജിനു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. ഈ റിപ്പോര്‍ട്ട്‌ പരിശോധിച്ച ശേഷം കമ്മിഷണര്‍ ഉത്തരമേഖലാ ഐ.ജിക്കും പിന്നീട്‌ ഡി.ജി.പിക്കും കൈമാറും. ഹെലികോപ്‌റ്റര്‍ സ്‌ഥലംമാറി ഇറങ്ങിയതിനാല്‍ രാഹുല്‍ ഗാന്ധിക്ക്‌ വേണ്ടത്ര സുരക്ഷയൊരുക്കാന്‍ കഴിഞ്ഞില്ലെന്നു റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.
രാഹുലിന്റെ സുരക്ഷാച്ചുമതല വഹിക്കുന്ന ഉദ്യോഗസ്‌ഥര്‍ പോലീസുമായി നിരന്തരം ബന്ധപ്പെട്ടിരുെന്നങ്കില്‍ ഇത്തരത്തിലുള്ള വീഴ്‌ചകള്‍ ഒഴിവാക്കാമായിരുന്നു. സ്‌ഥലത്തെക്കുറിച്ച്‌ വ്യക്‌തമായ ധാരണയുള്ള ഉദ്യോഗസ്‌ഥരുമായി പൈലറ്റ്‌ ബന്ധപ്പെടുകയാണെങ്കില്‍ ഇറങ്ങേണ്ട ഹെലിപ്പാഡിനെക്കുറിച്ച്‌ ആശങ്ക ഒഴിവാക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌.
ഞായറാഴ്‌ച യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ്‌ഷോ കോഴിക്കോട്ടെത്തിയപ്പോഴാണ്‌ രാഹുല്‍ സഞ്ചരിച്ച ഹെലികോപ്‌റ്ററിന്റെ പൈലറ്റിന്‌ ഹെലിപാഡ്‌ മാറിപ്പോയത്‌. ബീച്ചിലെ മറൈന്‍ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്‌റ്റര്‍ ഇറക്കാന്‍ ജില്ലാ കലക്‌ടര്‍ അനുമതി നല്‍കിയിരുന്നത്‌. നേരത്തെ മലബാര്‍ ക്രിസ്‌ത്യന്‍ കോളജ്‌ മൈതാനത്ത്‌ ഹെലികോപ്‌റ്റര്‍ ഇറക്കാന്‍ ജില്ലാ കലക്‌ടര്‍ മുമ്ബാകെ യു.ഡി.എഫ്‌ നേതാക്കള്‍ അനുമതി തേടിയെങ്കിലും വോട്ടിങ്‌ യന്ത്രങ്ങളുടെ വിതരണ കേന്ദ്രമായതിനാല്‍ അനുമതി നിഷേധിച്ചു. വെസ്‌റ്റ്‌ഹില്‍ വിക്രം മൈതാനിയില്‍ അനുമതി തേടിയെങ്കിലും അതിനും കലക്‌ടര്‍ തയാറായില്ല. തുടര്‍ന്നാണ്‌ ബീച്ചില്‍ മറൈന്‍ ഗ്രൗണ്ടില്‍ ഹെലികോപ്‌റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയത്‌.
ഞായറാഴ്‌ച ഉച്ചയോടെ കോഴിക്കോട്ടെത്തിയ ഹെലികോപ്‌റ്റര്‍ മലബാര്‍ ക്രിസ്‌ത്യന്‍ കോളജിലെ ഹെലിപാഡ്‌ കണ്ട്‌ അവിടെ ഇറക്കുകയായിരുന്നു. പൈലറ്റ്‌ താഴേക്ക്‌ നോക്കിയപ്പോള്‍ വോട്ടിങ്‌ യന്ത്രങ്ങളുടെ വിതരണത്തിനായെത്തിച്ച വാഹനവ്യൂഹം കണ്ട്‌ ഇത്‌ അകമ്ബടി വാഹനമാണെന്ന്‌ തെറ്റിദ്ധരിക്കുകയും അവിടെതന്നെ ഹെലികോപ്‌ടര്‍ ഇറക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഹെലിപ്പാഡ്‌ മാറിയതറിഞ്ഞ ഉടന്‍ ഹെലികോപ്‌റ്റര്‍ വീണ്ടും ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും ഇവിടെതന്നെ ഇറക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു. സംഘാടകരെല്ലാം രാഹുലിനെ കാത്ത്‌ ബീച്ച്‌ മറൈന്‍ ഗ്രൗണ്ടിലായിരുന്നു. രാഹുലിന്‌ സഞ്ചരിക്കാനുള്ള വാഹനവും അവിടെയായിരുന്നു.
ഹെലികോപറ്ററില്‍നിന്നിറങ്ങിയ രാഹുലിന്‌ പോലീസ്‌ വാഹനം നല്‍കിയെങ്കിലും അദ്ദേഹം അതില്‍ കയറിയില്ല. അവിടെയുണ്ടായിരുന്ന ട്രാഫിക്‌ നോര്‍ത്ത്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ പി.കെ.രാജു ഇടപെട്ട്‌ ഉടന്‍തന്നെ സമീപത്തുള്ള ഓട്ടോറിക്ഷ ഏര്‍പ്പാടാക്കി. രാഹുല്‍ ഗാന്ധി ഓട്ടോറിക്ഷയില്‍ കയറി മറൈന്‍ ഗ്രൗണ്ടിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായെ വഹിച്ചുള്ള ഹെലികോപ്‌റ്റര്‍ ഇറങ്ങിയത്‌ മലബാര്‍ ക്രിസ്‌ത്യന്‍ കോളജ്‌ ഗ്രൗണ്ടിലായിരുന്നു.