Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ലോക്ക്ഡൗൺ; ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹചടങ്ങുകൾ നടത്തില്ല

  • Friday 07, 2021
  • KJ
General

സംസ്ഥാനത്ത് നാളെ മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾ നടത്തില്ലെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ഇന്ന് ബുക്ക് ചെയ്ത വിവാഹങ്ങൾ മാത്രം നടത്തും. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തർക്ക് ദർശനത്തിനും അനുവാദമില്ല. കൊറോണയുടെ രണ്ടാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
     സംസ്ഥാനത്തെ ലോക്ക് ഡൗൺ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഇന്നലെ പുറത്തിറങ്ങിയിരുന്നു. രാവിലെ 6 മണി മുതൽ രാത്രി 7.30 വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ബേക്കറികൾക്കും ഈ സമയത്ത് തുറന്നു പ്രവർത്തിക്കാം. പൊതുഗതാഗതം പൂർണ്ണമായും നിർത്തി വെക്കും. അന്തർജില്ലാ യാത്രകൾക്കും വിലക്കുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും. പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. ആരാധനാലയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ല. അവശ്യ സർവീസിലുള്ള ഓഫീസുകൾക്ക് മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകൂ. റേഷൻ കടകളടക്കം ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ, പച്ചക്കറി വിൽക്കുന്ന കടകൾ, പാൽ, ഇറച്ചി, മീൻ തുടങ്ങിയവ വിൽക്കുന്ന കടകൾ, കാലിത്തീറ്റ വിൽക്കുന്ന കടകൾ എന്നിവയെയൊക്കെ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്കുകൾ, മറ്റ് ധനാകാര്യ സ്ഥാപനങ്ങൾ എന്നിവ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയേ പ്രവർത്തിക്കാവൂ. ഏറ്റവും കുറഞ്ഞ സ്റ്റാഫുമായി രണ്ട് മണി വരെയും പ്രവർത്തിക്കാം.