Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

യാത്രാ വിലക്ക് നീക്കി.

  • Saturday 20, 2021
  • KJ
General

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കുള്ള 35 രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഞായറാഴ്ച മുതല്‍ നേരിട്ട് കുവൈറ്റിലേക്ക് വരാന്‍ കഴിയും. ഇത് സംബന്ധിച്ച്‌ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

നേരത്തെ വിലക്കുണ്ടായിരുന്ന 35 രാജ്യങ്ങളെയും വിലക്കുള്ള പട്ടികയില്‍ നിന്നും ഹൈ റിസ്‌ക് പട്ടികയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് കുവൈറ്റിലേക്ക് വരാം. എന്നാല്‍ ഇവര്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വറന്റീനില്‍ കഴിയണം. ഇതിനായുള്ള തുക യാത്രക്കാരനില്‍ നിന്നും ഈടാക്കും.

കുവൈറ്റ് മുസാഫിര്‍ വെബ് സൈറ്റ് വഴിയാണ് യാത്രക്കാര്‍ ഹോട്ടലിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വറന്റീനാണ് ഏര്‍പ്പെടുത്തുക. പിന്നീടുള്ള 7 ദിവസം ഇവര്‍ ഹോം ക്വറന്റീനില്‍ കഴിയണം. വിദേശത്ത് ചികിത്സ തേടുന്ന സ്വദേശികള്‍, വിദേശത്ത് പഠിക്കുന്ന കുവൈറ്റ് വിദ്യാര്‍ത്ഥികള്‍, 18 വയസ്സിന് താഴെയുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍, മെഡിക്കല്‍ സ്റ്റാഫ് എന്നിവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വന്റീനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് 14 ദിവസത്തെ ഹോം ക്വറന്റീനില്‍ കഴിയേണ്ടി വരും.

-

ഇതിനിടെ, യു എ ഇ അടക്കം 33 രാജ്യങ്ങളെ കൂടി ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പ് ശുപാര്‍ശ നല്‍കി. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ യു എ ഇ അടക്കമുള്ള രാജ്യങ്ങള്‍ ഇടത്താവളമാക്കി വരുന്നവര്‍ 7 ദിവസത്തെ കുവൈറ്റിലെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വറന്റീന് പകരം 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വറന്റീനില്‍ കഴിയേണ്ടിവരും.

ഈ രാജ്യങ്ങളുടെ പട്ടിക

യു എ ഇ, ജര്‍മ്മനി, അമേരിക്ക, തുര്‍ക്കി, പോര്‍ച്ചുഗല്‍, അംഗോള, ബോട്സ്വാന, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, കേപ് വെര്‍ഡെ, എസ്‌വാതിനി ലെസോത്തോ, മലാവി, സിംബാബ്‌വെ, ജപ്പാന്‍, മൗറീഷ്യസ്, സീഷെല്‍സ്, ബൊളീവിയ, മൊസാംബിക്ക്, നമീബിയ, ടാന്‍സാനിയ, ‌സാംബിയ, സുരിനാം, സ്വീഡന്‍, അയര്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, വെനിസ്വേല, പരാഗ്വേ, ഇക്വഡോര്‍, ഫ്രഞ്ച് ഗയാന, ഉറുഗ്വേ, ട്രിനാഡ് ആന്‍ഡ് ടൊബാഗോ.

നേരത്തെ വിലക്കുള്ള പട്ടികയില്‍ ഉണ്ടായിരുന്ന രാജ്യങ്ങള്‍

ഇന്ത്യ, ഇറാന്‍, ചൈന, ബ്രസീല്‍, കൊളംബിയ, അര്‍മേനിയ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, സിറിയ, സ്പെയിന്‍, ബോസ്നിയ, ഹെര്‍സഗോവിന, ശ്രീലങ്ക, നേപ്പാള്‍, ഇറാഖ്, മെക്സിക്കോ, ഇന്തോനേഷ്യ, ചിലി, പാകിസ്ഥാന്‍, ഈജിപ്ത്, ലെബനന്‍, ഹോങ്കോംഗ്, ഇറ്റലി, നോര്‍ത്ത് മാസിഡോണിയ, മോള്‍ഡോവ, പനാമ, പെറു, സെര്‍ബിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍, കൊസോവോ, അഫ്ഗാനിസ്ഥാന്‍, അര്‍ജന്റീന, ഫ്രാന്‍സ്, യെമന്‍, ബ്രിട്ടന്‍.