Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കെ.ടി ജലീലിന് വൻ തിരിച്ചടി ; ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു.

  • Tuesday 20, 2021
  • KJ
General

കൊച്ചി: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രിയെ നീക്കം ചെയ്യണമെന്നുമുള‌ള കെ.ടി ജലീലിന് എതിരെയുള‌ള ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു. എല്ലാവശവും പരിശോധിച്ചാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചട്ടലംഘനമാണ് ലോകായുക്തയുടെ ഭാഗത്ത് നിന്നുമുണ്ടായത് എന്ന് വാദിച്ച്‌ കെ.ടി ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള‌ളിക്കളഞ്ഞു.

തനിക്കെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധനയോ നടന്നിട്ടില്ലെന്നും ചട്ടങ്ങള്‍ക്ക് പുറത്തുള‌ള ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ജലീലിന്റെ വാദം. എന്നാല്‍ ജലീല്‍ നടത്തിയത് അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമായിരുന്നുവെന്നും മന്ത്രിയായി തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവിലുണ്ടായിരുന്നത്. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി ജലീല്‍ ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചതായിരുന്നു ബന്ധുനിയമന വിവാദം. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് 2018 നവംബര്‍ രണ്ടിന് ജലീലിനെതിരെ ബന്ധുനിയമന ആരോപണം ഉന്നയിച്ചു.

മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത അദീബിന് വേണ്ടി മന്ത്രി പദവിയുടെ വിദ്യാഭ്യാസ യോഗ്യത മാ‌റ്റാനും ഉത്തരവിട്ടിരുന്നു. ഇക്കാര്യവും ലോകായുക്ത ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു. സ്വകാര്യ ആവശ്യത്തിനായി ജലീഷ സത്യപ്രതി‌ജ്ഞാ ലംഘനം നടത്തിയെന്ന യൂത്ത് ലീഗ് നേതാവ് വി.കെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് ലോകായുക്ത അന്വേഷണം നടത്തി ഉത്തരവിട്ടത്. വിവാദമുണ്ടായി രണ്ടര വര്‍ഷത്തിന് ശേഷമായിരുന്നു ലോകായുക്ത ഉത്തരവ് തുടര്‍ന്ന് ഏപ്രില്‍ 13ന് കെ.ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.