Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു

  • Wednesday 08, 2021
  • Anna
General

നീലഗിരി | സംയുക്ത സൈനിക മേധാവി വിപിന്‍ റാവത് ഉള്‍പ്പെടെയുള്ള ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു.

ബിപിന്‍ റാവതിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഊട്ടി കൂനൂരിലെ കട്ടേരി ഫാമിന് സമീപത്താണ് അപകടമുണ്ടായത്. ബ്രിഗേഡിയര്‍ എല്‍ എസ് ലിഡര്‍, ലഫ്റ്റനന്റ് കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായികുമാരായ ഗുരു സേവക് സിങ്, ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്നും ഊട്ടിയിലെ സൈനിക കേന്ദ്രത്തിലേക്ക് പോയ എം ഐ 17വി5 ഹെലികോപ്ടറാണ് തകര്‍ന്നു വീണത്. കരസേനയുടെ അത്യന്താധുനിക ഹെലികോപ്ടറാണിത്. വിപിന്‍ റാവതിന്റെ ഭാര്യ മധുമിതയും സ്റ്റാഫും ഉള്‍പ്പെടെ ഹെലികോപ്ടറില്‍ 14 പേര്‍ ഉണ്ടായിരുന്നു. അപകടത്തെ കുറിച്ച്‌ അന്വേഷണത്തിന് ഇന്ത്യന്‍ വ്യോമസേന ഉത്തരവിട്ടു. വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അന്തരീക്ഷത്തില്‍ കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു. എന്നാല്‍, ഏത് പ്രതികൂല കാലാവസ്ഥയിലും സഞ്ചരിക്കാനാകുന്ന ഹെലികോപ്ടറാണിതെന്നാണ് വിവരം. അതിനാല്‍ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിനിടയാക്കിയതെന്ന കാര്യം അന്വേഷിച്ചു വരികയാണ്. ഹെലികോപ്ടറിന്റെ കാലപ്പഴക്കം അപകട കാരണമായതായും സൂചനയുണ്ട്. കോയമ്ബത്തൂര്‍ വെല്ലിംഗ്ടണ്‍ സ്റ്റാഫ് കോളജില്‍ ഒരു പ്രഭാഷണത്തിനായി എത്തിയ ബിപിന്‍ റാവത് ഇവിടെ നിന്ന് ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.