Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച്‌ കൊണ്ട് മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത.

  • Tuesday 02, 2021
  • KJ
General

തീറ്റ തിന്നാൻ തോട്ടത്തിൽ കയറിയ ഒരു വയസായ പോത്ത് കിടാവിനെ റബർ മരത്തിൽ കെട്ടിത്തൂക്കി. കോട്ടയം മണർകാട് മാലത്തിന് സമീപം ഇന്നലെയാണ് സംഭവം.

ഒരു മാസം മുന്‍പ് എറണാകുളത്ത് ഓടുന്ന കാറിന്റെ പിന്നില്‍ പട്ടിയെ കെട്ടിവലിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം.

റബ്ബർ മരത്തിൻ്റെ ഉയരമുള്ള ശിഖരത്തിൽ കയർ ഇട്ടു പോത്തു കിടാവിൻ്റെ മൂക്കു കയറിലെയും കഴുത്തിലെയും കയറുമായി ചേർത്ത് കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. കയർ കുരുങ്ങി ശ്വാസം നിലച്ചാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം.

മാലം മൂലേക്കുളത്തിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള കിടാവാണ് ഇത്.

പരാതിയുടെ അടിസ്ഥാനത്തിൽ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിടാവിൻ്റെ പോസ്റ്റ്മാർട്ടവും ഉടൻ നടക്കും.