Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സിപിഐഎം. സ്ഥാനാര്‍ത്ഥി പട്ടികയായി ; റാന്നി, കുറ്റ്യാടി സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എമ്മിന്.

  • Friday 05, 2021
  • KJ
General

ഭൂരിഭാഗം സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ണയിച്ച്‌ സിപിഐഎം. രണ്ട് ടേം വ്യവസ്ഥയില്‍ ആര്‍ക്കും ഇളവ് വേണ്ടെന്ന് സിപിഐഎം സംസ്ഥാന സമിതി തീരുമാനിച്ചതോടെ കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന അഞ്ച് പേര്‍ മാറി നില്‍ക്കേണ്ടി വരുമെന്ന് ഉറപ്പായി. റാന്നി, കുറ്റ്യാടി സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കി. കളമശ്ശേരിയില്‍ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനെ മത്സരിപ്പിക്കാന്‍ തീരുമാനമായി. തരൂരില്‍ മന്ത്രി എകെ ബാലന്റെ ഭാര്യ ജമീല മത്സരിക്കും. ഇരിങ്ങാലക്കുടയിലേക്ക് സിപിഐഎം നേതാവ് ആര്‍ ബിന്ദുവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ ഭാര്യയാണ് ആര്‍ ബിന്ദു. പാലക്കാട്, മഞ്ചേശ്വരം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികള്‍ ആയില്ല. ഗുരുവായൂരിലും തര്‍ക്കം തുടരുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയ്തതിനായി നാളെ വീണ്ടും തൃശൂര്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് ചേരും. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്ക് ഇത്തവണ സീറ്റില്ല. ഷൊര്‍ണൂരില്‍ സി കെ രാജേന്ദ്രന്‍ സ്ഥാനാര്‍ഥിയാകും.

സി പി ഐ എം സ്ഥാനാര്‍ത്ഥി പട്ടിക
 

തിരുവനന്തപുരം
 

പാറശാല -സി കെ ഹരീന്ദ്രന്‍
 

നെയ്യാറ്റിന്‍കര - കെ ആന്‍സലന്‍
 

വട്ടിയൂര്‍ക്കാവ് - വി.കെ.പ്രശാന്ത്
 

കാട്ടാക്കട - ഐ.ബി.സതീഷ്
 

നേമം - വി.ശിവന്‍കുട്ടി
 

കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രന്‍
 

വര്‍ക്കല - വി. ജോയ്
 

വാമനപുരം - ഡി.കെ.മുരളി
 

ആറ്റിങ്ങല്‍ - ഒ.എസ്.അംബിക
 

അരുവിക്കര - ജി സ്റ്റീഫന്‍
 


 

കൊല്ലം ജില്ല
 


 

കൊല്ലം- എം മുകേഷ്
 

ഇരവിപുരം - എം നൗഷാദ്
 

ചവറ - ഡോ.സുജിത്ത് വിജയന്‍
 

കുണ്ടറ - ജെ.മേഴ്സിക്കുട്ടിയമ്മ
 

കൊട്ടാരക്കര - കെ.എന്‍.ബാലഗോപാല്‍
 


 

പത്തനംതിട്ട ജില്ല
 


 

ആറന്മുള- വീണാ ജോര്‍ജ്
 

കോന്നി - കെ.യു.ജനീഷ് കുമാര്‍
 

റാന്നി സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കി
 


 

കോട്ടയം ജില്ല
 


 

ഏറ്റുമാനൂര്‍ - വി എന്‍ വാസവന്‍
 

കോട്ടയം - കെ അനില്‍കുമാര്‍
 

പുതുപ്പള്ളി - ജെയ്ക്ക് സി തോമസ്
 


 

ഇടുക്കി
 

 

 

ഉടുമ്ബന്‍ചോല - എം.എം.മണി
 

ദേവികുളം- എ രാജ (സാധ്യത)
 


 

എറണാകുളം
 


 

കൊച്ചി - കെ.ജെ. മാക്‌സി
 

വൈപ്പിന്‍ - കെ എന്‍ ഉണ്ണികൃഷ്ണന്‍
 

തൃക്കാക്കര - തീരുമാനമായില്ല
 

തൃപ്പൂണിത്തുറ - എം.സ്വരാജ്
 

കളമശേരി - പി രാജീവ്
 

കോതമംഗലം - ആന്റണി ജോണ്‍
 

പിറവം- തീരുമാനമായില്ല
 


 

കണ്ണൂര്‍
 


 

ധര്‍മ്മടം - പിണറായി വിജയന്‍
 

പയ്യന്നൂര്‍ - പി ഐ മധുസൂധനന്‍
 

കല്യാശേരി - എം വിജിന്‍
 

അഴിക്കോട് - കെ വി സുമേഷ്
 

മട്ടന്നൂര്‍ - കെ.കെ.ഷൈലജ
 

തലശേരി - എ എന്‍ ഷംസീര്‍
 

തളിപറമ്ബ് - എം വി ഗോവിന്ദന്‍
 


 

തൃശ്ശൂര്‍
 


 

ചാലക്കുടി - യു പി ജോസഫ്
 

ഇരിങ്ങാലക്കുട - ആര്‍ ബിന്ദു
 

വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
 

മണലൂര്‍ - മുരളി പെരുനെല്ലി
 

ചേലക്കര - യു ആര്‍ പ്രദീപ്
 

ഗുരുവായൂര്‍ - നാളെ ജില്ലാ സെക്രട്ടറിയറ്റില്‍ തീരുമാനം
 

പുതുക്കാട് - കെ കെ രാമചന്ദ്രന്‍
 

കുന്നംകുളം - എ സി മൊയ്തീന്‍
 


 

ആലപ്പുഴ ജില്ല
 


 

ചെങ്ങന്നൂര്‍- സജി ചെറിയാന്‍
 

കായംകുളം - യു .പ്രതിഭ
 

അമ്ബലപ്പുഴ- എച്ച്‌ സലാം
 

അരൂര്‍ - ദലീമ ജോജോ
 

മാവേലിക്കര - എം എസ് അരുണ്‍ കുമാര്‍
 

ആലപ്പുഴ- പിപി ചിത്തരഞ്ജന്‍
 


 

കാസര്‍കോട് ജില്ല
 


 

മഞ്ചേശ്വരം - തീരുമാനമായില്ല
 

ഉദുമ - സി.എച്ച്‌.കുഞ്ഞമ്ബു
 

തൃക്കരിപ്പൂര്‍ - എം. രാജഗോപാല്‍
 


 

പാലക്കാട്
 


 

ആലത്തൂര്‍ - കെ ഡി പ്രസന്നന്‍
 

നെന്മാറ - കെ ബാബു
 

പാലക്കാട് - തീരുമാനം ആയില്ല
 

മലമ്ബുഴ - എ പ്രഭാകരന്‍
 

കോങ്ങാട്- പി പി സുമോദ്‌
 

തരൂര്‍ - ഡോ. പി കെ ജമീല
 

ഒറ്റപ്പാലം - പി ഉണ്ണി
 

ഷൊര്‍ണ്ണൂര്‍ - സി കെ രാജേന്ദ്രന്‍
 

തൃത്താല -എം ബി രാജേഷ്