Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി ഏപ്രിൽ 24 ശനിയാഴ്ച്ച മുതൽ രജിസ്ട്രേഷൻ ആരംഭിക്കും

  • Thursday 22, 2021
  • Anna
General

ഡല്‍ഹി: മേയ് 1 മുതൽ വാക്സിനേഷന് യോഗ്യതയുള്ള 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ 24 ശനിയാഴ്ച മുതൽ കോവിൻ പോർട്ടലിൽ വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യാം. ഏറ്റവും പുതിയ റൗണ്ട് കുത്തിവയ്പ്പുകളുടെ രജിസ്ട്രേഷൻ അടുത്ത 48 മണിക്കൂറിനുള്ളിൽ കോവിൻ സൈറ്റിൽ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ വാക്സിൻ നിയമങ്ങൾ അനുസരിച്ച് സംസ്ഥാനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും കുത്തിവയ്പ്പുകൾക്കായി നേരിട്ട് വാക്സിനുകൾ വാങ്ങാം. ഇതുവരെ യോഗ്യതയുള്ളവരായി പ്രഖ്യാപിച്ചവർക്ക് മുൻ‌നിര പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, 45 വയസ്സിനു മുകളിലുള്ളവർ തുടങ്ങിയവര്‍ക്കുള്ള വാക്സിനേഷൻ നൽകുന്നത് തുടരും.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവ കൂടാതെ റഷ്യയുടെ സ്പുട്നിക് വാക്‌സിനും ഉടന്‍ ഉപയോഗിച്ചു തുടങ്ങും. വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും വിൽക്കുമെന്ന് ഇന്നലെ സെറം അറിയിച്ചു.