Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഗുജറാത്തിലെ മുന്‍സിപ്പല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. 358 പഞ്ചായത്തുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 94 പഞ്ചായത്തുകളിൽ

  • Tuesday 02, 2021
  • KJ
General

അഹ് മദാബാദ്: ഗുജറാത്തിലെ മുന്‍സിപ്പല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. 358 പഞ്ചായത്തുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 94 പഞ്ചായത്തുകളിലും വിജയിച്ചു. 81 മുനിസിപ്പാലിറ്റികളില്‍ 54 ഇടത്ത് ബിജെപിയാണ് മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് രണ്ടിടത്തും ആം ആദ്മി പാര്‍ടി (എഎപി) ഒരിടത്തും ലീഡ് ചെയ്യുന്നുണ്ട്. 31 ജില്ലാ പഞ്ചായത്തുകളില്‍ ബിജെപി 12 ഇടത്തും താലൂക്ക് പഞ്ചായത്തുകളില്‍ 231 ല്‍ 51 സീറ്റിലും ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഏഴിടത്ത് മാത്രമാണ് മുന്നേറുന്നത്.
 

ആകെയുള്ള 8,474 സീറ്റുകളില്‍ 8,235 സീറ്റുകളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നത്. മറ്റിടങ്ങളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞയാഴ്ച ഫലം പ്രഖ്യാപിച്ച ആറ് കോര്‍പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരിയിരുന്നു. 2015ല്‍ നേടിയ വാര്‍ഡുകളിലെ പകുതി പോലും കോണ്‍ഗ്രസിന് നേടാനായിരുന്നില്ല.