Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പൃഥ്വിരാജ് ചിത്രം കുരുതി റിലീസ്സായ കുറച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ വ്യാജപതിപ്പ് ഓൺലൈനിൽ പുറത്തിറങ്ങി

  • Wednesday 11, 2021
  • Anna
General

 പൃഥ്വിരാജ് ചിത്രം കുരുതി  റിലീസ്സായ കുറച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ വ്യാജപതിപ്പ് ഓൺലൈനിൽ പുറത്തിറങ്ങി. എച്ച്ഡി ക്വാളിറ്റിയിലുള്ള പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. തമിഴ് റോക്കേഴ്സ്, മൂവിറൂൾസ് എന്നീ കുപ്രസിദ്ധ  സൈറ്റുകളിൽ ഉൾപ്പടെയുള്ള പൈറസി സൈറ്റുകളിലാണ് ചിത്രം എത്തിയിരിക്കുന്നത് . കൂടാതെ   ടെലിഗ്രാമിലും ചിത്രം എത്തിയിട്ടുണ്ട്.

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ  ചെയ്യുന്നതിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ് ചിത്രങ്ങളുടെ വ്യാജ പതിപ്പ് പുറത്തിറങ്ങുന്നത്. ഇത് ആദ്യമായി അല്ല റിലീസ് ചെയ്തത് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ചിത്രത്തിൻറെ വ്യാജപതിപ്പ് പുറത്തിറങ്ങുന്നത്. മാലിക്, സാറ, കോൾഡ് കേസ്, ജോജി എന്നീ  ചിത്രങ്ങളുടെ പതിപ്പുകളും പുറത്തിറങ്ങിയിരുന്നു.

ഇന്നലെ രാത്രി 12 മണിക്കാണ് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്‌തത്‌. ഓണം റിലീസ് ആയി ആണ് ചിത്രമെത്തിയത്. പ്രതികാര ദാഹം കാണിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് കുരുതി. മനുവാര്യർ സംവിധാനം ചെയ്ത ചിത്രത്തിൻറെ കഥ   എഴുതിയിരിക്കുന്നത് അനീഷ് പള്ളിയാലാണ്.

പൃഥിരാജ് നായകനായി എത്തിയ ചിത്രത്തിൽ മുരളീ ഗോപിയും,റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കേരളത്തിൽ വിവിധയിടങ്ങളിലായാണ് ചിത്രത്തിൻറെ ഷൂട്ടിങ്ങ് പൂർത്തിയായത്. പൃഥിരാജ് (Prithviraj) പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ജേക്ക് ബിജോയിയാണ് ചിത്രത്തിൻറെ ഗാനങ്ങൾ സംവിധാനം ചെയ്യുന്നത്. ഷൈൻ ടോം ചാക്കോ, ശ്രന്ദ, മണികണ്ഠൻ, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നസ് ലെൻ കെ.ഗഫൂർ, സാഗർ സൂര്യ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.