Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കോവിഡ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക സമ്മാന പദ്ധതിയുമായി സർക്കാർ

  • Saturday 22, 2021
  • Anna
General

ന്യൂഡൽഹി: കൊവിഡ്  വാക്സിനേഷൻ പരമാവധി പ്രോത്സാഹിപ്പിക്കാൻ രാജ്യത്തെ പൗരൻമാര്‍ക്കായിരസകരമായ ഒരു സമ്മാന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. 5,000 രൂപ വരെയാണ് സമ്മാനമായിപ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് വ്യക്തികളോ, കുടുംബംങ്ങളോ വാക്സിൻ സ്വീകരിക്കുന്നതിൻെറ ചിത്രങ്ങൾപങ്കു വയ്ക്കുകയാണ് വേണ്ടത്.

നിങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ ചിത്രങ്ങൾ പങ്കു വയ്ക്കാം. ചിത്രം മാത്രമല്ല വാക്സിനേഷൻഎടുക്കുന്നതിൻെറ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു കിടിലൻ ടാഗ്‌ലൈനും വേണം.

വാക്സിൻ എടുക്കുന്ന എല്ലാവര്‍ക്കും സമ്മാനം ലഭിക്കില്ല. പദ്ധതി പ്രകാരം ആകര്‍ഷകമായടാഗ്‍ലൈനോടെവാക്സിനേഷൻ ചിത്രങ്ങൾ പങ്കുവക്കുന്നവര്‍ക്കാണ് സമ്മാനം നേടാൻ അര്‍ഹതയുള്ളത് .

ചിത്രം അയക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന പത്ത് പേര്‍ക്ക് സമ്മാനം ലഭിക്കും. സര്‍ക്കാരിൻെറhttps://www.mygov.in/ എന്ന വെബ്സൈറ്റിലൂടെ ചിത്രങ്ങൾ പങ്കു വയ്ക്കാം. 2021 ഡിസംബര്‍ 31 വെര ചിത്രങ്ങൾഅയക്കാം.