Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
സർക്കാർ സേവനങ്ങൾ ജനങ്ങൾക്കു പരമാവധി വീട്ടുപടിക്കലെത്തിച്ചു നൽകും; മുഖ്യമന്ത്രി
- Thursday 09, 2021
- Anna
General
സർക്കാർ സേവനങ്ങൾ ജനങ്ങൾക്കു പരമാവധി വീട്ടുപടിക്കലെത്തിച്ചു നൽകുക എന്നതാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സാക്ഷരതയിലെ മുന്നേറ്റവും വളർച്ചയും, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനവും കേരളത്തിലെ ജനങ്ങളെ ഇ-ഗവേണൻസ് സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കിയതായും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന്റെ പുതിയ ഡിജിറ്റൽ സേവനങ്ങൾ പൊതുജനങ്ങൾക്കു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ വകുപ്പുകളിലെ പല സേവനങ്ങളും ഓൺലൈനിലേക്കു മാറ്റിക്കഴിഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവ മികച്ച രീതിയിൽ ജനങ്ങൾ ഉപയോഗിക്കുന്നുണ്ട്. സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കാൻ ഓൺലൈൻ സംവിധാനങ്ങൾ പര്യാപ്തമാണ്. അപേക്ഷകളുടെ കൃത്യമായ സ്റ്റാറ്റസ്, ഉദ്യോഗസ്ഥ നടപടികളുടെ പരിശോധന തുടങ്ങിയവയെല്ലാം മനസിലാക്കാൻ ഇതുവഴി കഴിയുന്നുണ്ട്. ജനോപകാരപ്രദമായ സിവിൽ സർവീസ് യാഥാർഥ്യമാക്കുന്നതിന് ഇ-സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂനികുതി ഒടുക്കുന്നതിനു റവന്യൂ വകുപ്പ് തയാറാക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ, തണ്ടപ്പേർ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, എഫ്.എം.ബി. സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ സ്‌കെച്ച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ മൊഡ്യൂൾ, 1666 വില്ലേജ് ഓഫിസുകളുടേയും വെബ്‌സൈറ്റ്, നവീകരിച്ച ഇ-പെയ്‌മെന്റ് പോർട്ടൽ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മൊഡ്യൂൾ എന്നിവയാണു മുഖ്യമന്ത്രി നാടിനു സമർപ്പിച്ചത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് റവന്യൂ വകുപ്പിന്റെ സേവനങ്ങൾ ഓൺലൈനാക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കമിട്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒറ്റത്തവണ കെട്ടിട നികുതി ഒടുക്കൽ, പൊതുജന പരാതി പരിഹാര സംവിധാനം, ദുരന്തബാധിതർക്കുള്ള അടിയന്തര സഹായ വിതരണം, പ്രകൃതി ദുരന്ത സാധ്യതാ മേഖലകളുടെ മാപ്പിങ് എന്നിവയെല്ലാമടങ്ങുന്ന സമഗ്ര റവന്യൂ പോർട്ടലിനാണ് കഴിഞ്ഞ സർക്കാർ തുടക്കംകുറിച്ചത്. നിരവധി പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഈ സംവിധാനത്തിന്റെ വിവിധ വശങ്ങൾ പഠിച്ചശേഷമാണ് ഓൺലൈൻ സേവനങ്ങൾ മൊബൈൽ ആപ്പിലേക്കു മാറ്റാൻ തീരുമാനിച്ചത്. ഭൂനികുതി ആപ്പ് യാഥാർഥ്യമായതോടെ ഭൂമിസംബന്ധമായ വിവിധ സർട്ടിഫിക്കറ്റുകൾക്കുവേണ്ടിയുള്ള അപേക്ഷ സമർപ്പിക്കുന്നതും കരം ഒടുക്കുന്നതുമൊക്കെ ലോകത്തിന്റെ ഏതു കോണിലിരുന്നും സാധ്യമാകും. പ്രവാസികൾക്കും ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കും.
പൊതുജനങ്ങൾക്ക് അനായാസം ഉപയോഗിക്കാൻ കഴിയുംവിധമാണ് മൊബൈൽ ആപ്പ് തയാറാക്കിയിട്ടുള്ളത്. റവന്യൂ വകുപ്പിൽനിന്നുള്ള മറ്റു സേവനങ്ങളും മൊബൈൽ ആപ്പിൽ ഉൾക്കൊള്ളിക്കാൻ തുരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഡിജിറ്റൽ സർവെ പൂർത്തിയാക്കിയ വില്ലേജുകളിൽ ഫീൽഡ് മെഷർമെന്റ് സ്‌ക്വെച്ച് സർവെ മാപ്പ് ഓൺലൈനിലേക്കു മാറിക്കഴിഞ്ഞു. ഭൂ ഉടമകൾക്കു വിവിധ ആവശ്യങ്ങൾക്കു സ്‌കെച്ചും പ്ലാനും ലഭിക്കുന്നതിന് ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ട ആവശ്യമില്ല. ഭൂ ഉടമയുടെ തണ്ടപ്പേർ അക്കൗണ്ട് പകർപ്പിനുള്ള അപേക്ഷ സമർപ്പിക്കുന്നത് നേരത്തേ ഓൺലൈനാക്കിയിരുന്നു. ഇതും മൊബൈൽ ആപ്പിലേക്കു മാറ്റും.
പ്രാദേശിക വികസന ലക്ഷ്യങ്ങൾക്കായി ഡിജിറ്റൽ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തുകയെന്നാണു സ്മാർട്ട് വില്ലേജ് എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ആദ്യ ഘട്ടമായാണു സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളുടേയും അടിസ്ഥാന വിവരങ്ങൾ, ഭൂമി വിവരങ്ങൾ, ഇൻഫർമേഷൻ മാനേജ്‌മെന്റ് എന്നിവയെല്ലാം ഉൾപ്പെടുത്തി വില്ലേജ് ഓഫിസുകൾക്ക് വെബ്‌സൈറ്റ് രൂപീകരിച്ചിട്ടുള്ളത്. പ്രാദേശികമായ വിവരങ്ങൾ പെട്ടെന്നു കണ്ടെത്തുന്നതിനു സർട്ടിഫൈ ചെയ്ത ഭൂരേഖകൾ പൊതുജനങ്ങൾക്കു കാണുന്നതിനുമുള്ള സംവിധാനം വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കു വിവിധ നികുതികൾ തടസമില്ലാതെ ഒടുക്കാൻ കഴിയുംവിധമാണു റവന്യൂ ഇ-പോർട്ടൽ സജ്ജീകരിച്ചി്ടടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ – ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. പ്രസാദ്, റോഷി അഗസ്റ്റിൻ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർ പാളയം രാജൻ, റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജു, ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ ഓൺലൈനായും ചടങ്ങിൽ പങ്കെടുത്തു.
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna