Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് ഡൽഹി ഗംഗാറാം ആശുപത്രിയിൽ 25 മരണം

  • Friday 23, 2021
  • Anna
General

ഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമത്തെത്തുടർന്ന് ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികള്‍ മരിച്ചു. 60 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടു മണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്‌സിജന്‍ മാത്രമാണ് ആശുപത്രിയിലുള്ളത്.

എത്രയും വേഗം ഓക്‌സിജന്‍ എത്തിച്ചില്ലെങ്കില്‍ രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ അറിയിച്ചു. 500 ലധികം കൊവിഡ് രോഗികളാണ് ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ അടിയന്തര സഹായത്തിനായി നിരവധി ആശുപത്രികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, ഡല്‍ഹിയില്‍ ലക്ഷണങ്ങളുള്ള ആരോഗ്യ പ്രവര്‍ത്തകരിലേക്ക് മാത്രമായി കൊവിഡ് ടെസ്റ്റ് ചുരുക്കാന്‍ തീരുമാനമായി. രോഗം സ്ഥിരീകരിച്ചവര്‍ മാത്രം ക്വാറന്റീനില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് എയിംസ് ഡയറക്ടരുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് റിവ്യൂ മീറ്റിങ്ങില്‍ പുതിയ തീരുമാനമെടുത്തത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. 3.3 ലക്ഷം പുതിയ രോഗികളെന്നാണ് കണക്ക്.