Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു.

  • Monday 15, 2021
  • Anna
General

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 2399.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

മഴ കനത്താല്‍ അണക്കെട്ടിലെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുകയാണ്.

ഇന്നലെ ചെ​റു​തോ​ണി​ ​അ​ണ​ക്കെ​ട്ടി​ന്റെ​ ​മൂ​ന്നാം​ ​ന​മ്ബ​ര്‍​ ​ഷ​ട്ട​ര്‍​ 40​ ​സെ​ന്റീ​മീ​റ്റ​ര്‍​ ​ഉ​യ​ര്‍​ത്തിയിരുന്നു.​എ​ന്നി​ട്ടും​ ​ജ​ല​നി​ര​പ്പി​ല്‍​ ​കു​റ​വ് ​വ​ന്നി​ല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 140.30 അടിയാണ് ജലനിരപ്പ്. 141 അടി​ എത്തി​യാല്‍ ​ അ​ണ​ക്കെ​ട്ട്​ ​തു​റ​ന്നേ​ക്കും.​ ​ഇന്നലെ ആദ്യ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം കക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ഷട്ടറുകള്‍ 60 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പമ്ബ, അച്ചന്‍കോവില്‍ ആറുകളുടെയും കൈവഴികളുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.