Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇന്ത്യയുടെ അഭിമാനമായി ചെനാബ് റെയിൽപ്പാലം ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം, കാമന നിർമാണം പൂർത്തിയാക്കി റെയിൽവേ.

  • Monday 05, 2021
  • KJ
General

കൗറി: ചെനാബ് നദിക്ക് കുറുകെ നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലത്തിന്റെ കമാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിലാണ് പാലം നിര്‍മിക്കുന്നത്. രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് നദീതടത്തില്‍നിന്ന് 359 മീറ്ററാണ് ഉയരം.
 

1.3 കിലോമീറ്റര്‍ നീളമുളള പാലം കാശ്മീര്‍ താഴ്വരയിലേക്കുളള യാത്ര കൂടുതല്‍ സുഗമമാക്കും. ഉദ്ധംപൂര്‍-ശ്രീനഗര്‍-ബരാമുല്ല റെയില്‍വേ ലിങ്ക് പദ്ധതിയുടെ ഭാഗമായി 1486 കോടി മുതല്‍മുടക്കിലാണ് പാലം നിര്‍മിക്കുന്നത്. ഇതിന് പാരിസിലെ ഐഫല്‍ ഗോപുരത്തേക്കാള്‍ 30 മീറ്റര്‍ ഉയരം കൂടുതലാണ്. പാലത്തിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.