Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
ഇന്ന് ജൂൺ 14 ലോകരക്തദാന ദിനം
- Monday 14, 2021
- Anna
General
ഇന്ന് ലോകരക്തദാന ദിനമാണ്. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ’ (Give blood and keep the world beating) എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ നമുക്കു രക്തം ആവശ്യമായി വരാം. അതുകൊണ്ടുതന്നെ, ആരോഗ്യമുള്ളപ്പോൾ ഒരാൾക്കു ചെയ്യാവുന്ന ഏറ്റവും മഹത്തായ പ്രവൃത്തികളിലൊന്നാണ് രക്തദാനം.
(WBDD) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലോക ലോക രക്തദാന ദിനം ഇന്ന്. എല്ലാ വർഷവും ജൂൺ 14ന് ആചരിക്കുന്ന ഈ ദിവസം രക്തം ദാനം ചെയ്യേണ്ടത് എത്ര മഹത്തരമാണ് എന്ന് ജനങ്ങളെ ബോധവാന്മാരാക്കുകയും രക്തം ദാനം ചെയ്യുന്നവരോട് നന്ദി പറയുകയും ചെയ്യാനായി വിനിയോഗിക്കപ്പെടുന്നു. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെ ഡ്ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റികളും ആണ് 2005 മുതൽ ജൂൺ 14 ലോക രക്തദാന ദിനമായി ആചരിക്കുന്നത്. 'എബിഒ ബ്ലഡ് ഗ്രൂപ്പ് സിസ്റ്റം' കണ്ടെത്തി അതിന് നൊബേൽ സമ്മാനം നേടിയ കാൾ ലാൻഡ്‌സ്റ്റെയ്‌നറുടെ ജന്മവാർഷികവും ലോക രക്തദാതാക്കളുടെ ദിനത്തിൽ ആഘോഷിക്കുന്നു.
ആർക്കൊക്കെ ചെയ്യാം?
ആരോഗ്യമുള്ള ഏതൊരാൾക്കും രക്തദാനം ചെയ്യാം. പ്രായം 18 നും 65 നും ഇടയിൽ ആയിരിക്കണം. കുറഞ്ഞത് 50 കിലോ എങ്കിലും ശരീരഭാരം വേണം. പുരുഷന്മാർക്ക് മൂന്നുമാസത്തിൽ ഒരിക്കലും സ്ത്രീകൾക്ക് നാലുമാസത്തിൽ ഒരിക്കലും രക്തദാനം നടത്താം.
ചെയ്യാൻ പാടില്ലാത്തവർ?
∙ ജലദോഷം, പനി, തൊണ്ടവേദന, വയറിന് അസുഖം, മറ്റ് അണുബാധകൾ ഇവയുള്ളപ്പോൾ.
∙ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, മാനസിക രോഗങ്ങൾ ഇവയുള്ളവർ
∙ മദ്യം, മയക്കുമരുന്ന് ഇവ ഉപയോഗിക്കുന്നവർ
∙ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും
∙ ആർത്തവകാലത്ത്
∙ സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍
∙ ദന്തഡോക്ടറുടെ അടുത്ത് ചെക്കപ്പിനു പോയിട്ടുണ്ടെങ്കിൽ 24 മണിക്കൂർ കഴിയാതെ രക്തദാനം നടത്തരുത്
∙ ടാറ്റൂ, ബോഡി പിയേഴ്സിങ് ഇവ ചെയ്തവർ ആറുമാസത്തേക്ക് രക്തദാനം ചെയ്യരുത്
∙ മഞ്ഞപ്പിത്തം, മലമ്പനി ഇവയുള്ളവർ
എത്ര രക്തം എടുക്കാം?
ഒരു തവണ 350 മി.ലീ രക്തം മാത്രമേ എടുക്കൂ. 55 കിലോ ഗ്രാമിനു മുകളിൽ ശരീരഭാരം ഉള്ളവർക്ക് 450 മി.ലീ വരെ രക്തം ദാനം ചെയ്യാം.
തെറ്റിദ്ധാരണകൾ
സ്ത്രീകൾ രക്തദാനം നടത്തരുത്, രക്തദാനം െചയ്താൽ ശരീരം ക്ഷീണിക്കും, ജോലിചെയ്ത് ജീവിക്കുന്നവർ രക്തദാനം ചെയ്യരുത് തുടങ്ങിയ നിരവധി ധാരണകൾ പലർക്കും ഉണ്ട്. ഇത് തെറ്റാണ്.
ഗുണങ്ങൾ
രക്തദാനം ചെയ്യുന്നവരിൽ ഹൃദ്രോഗസാധ്യത കുറഞ്ഞു വരുന്നതായി കാണുന്നു. അവർക്ക് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാം. സഹജീവികളെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാകുന്നു എന്നത് തന്നെ വലിയൊരു കാര്യമാണ്. രക്തദാനത്തിലൂടെ ആയുസ്സും ആരോഗ്യവും ലഭിക്കും.
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna