Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കും; മുഖ്യമന്ത്രി

  • Tuesday 15, 2021
  • Anna
General

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് ഇനിയുണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്കമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച്‌ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും. ടിപിആര്‍ 30ന് മുകളില്‍ ഉള്ള മേഖലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും.
ടിപിആര്‍ 20ന് മുകളിലാണെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. 8നും 20നും ഇടയില്‍ ആണെങ്കില്‍ ഭാഗിക നിയന്ത്രണം. എട്ടില്‍ താഴെയുള്ള മേഖലകളെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കും. 

പതിനേഴു മുതല്‍ പൊതു മേഖല സ്ഥാപനങ്ങള്‍,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ആളുകളെ അനുവദിച്ച്‌ എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. 

അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാലിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. 

ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് പൂര്‍ണ ലോക്ക്ഡൗണ്‍. 17മുതല്‍ മിതമായ രീതിയില്‍ പൊതു ഗതാഗതം. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 20പേര്‍ മാത്രം. ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളും അനുവദിക്കില്ല. 

പൊതുപരീക്ഷകള്‍ അനുവദിക്കും. റസ്റ്റോറന്റുകളില്‍ ഹോം ലെഡിവറി, ടേക്ക് എവെ തുടരും. വിനോദ സഞ്ചാരം അനുവദിക്കില്ല. ബെവ് കോ ഔട്ട്‌ലറ്റുകള്‍, ബാറുകള്‍ എന്നിവ രാവിലെ 9മുതല്‍ വൈകുന്നേരം 7വരെ. ആപ്ളിക്ലേഷന്‍ മുഖാന്തരം സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തനം. 

അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ. സെക്രട്ടറിയേറ്റില്‍ അമ്പത് ശതമാനം ജീവനക്കാര്‍ എത്തണം. കാര്‍ഷിക-വ്യാവസായ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും അനുവദിക്കും. ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും.