Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
കോഴിക്കോട്: അശ്ലീല വിഡിയോ ചാറ്റിന് ക്ഷണിച്ച് ഹണിട്രാപ്പൊരുക്കുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു.
നഗ്നദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തെടുത്തശേഷം പണത്തിനായി ഭീഷണിപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. നഗ്നദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടല്‍.
കഴിഞ്ഞ ദിവസം മീഞ്ചന്ത സ്വദേശിയായ യുവാവിനെ ഇത്തരത്തില്‍ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി അയ്യായിരം രൂപ തട്ടിയെടുത്തു.ഫേസ്ബുക്കില്‍ വിഡിയോ കാണവേ മെസഞ്ചര്‍ വഴി മെസേജുകള്‍ അയച്ചായിരുന്നു തുടക്കം. തുടര്‍ന്ന് സ്ത്രീയുടെ ഫോട്ടോ അയക്കുകയും വിഡിയോ കാളില്‍ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിഡിയോ കാള്‍ അവസാനിപ്പിച്ചപാടെ യുവാവിെന്റ നഗ്നദൃശ്യങ്ങള്‍ മെസഞ്ചറില്‍ അയച്ചതോെടയാണ് അമളി പിടികിട്ടിയത്.മണിക്കൂറുകള്‍ക്കകം ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം അയച്ചുനല്‍കി പണം അയക്കാനാവശ്യപ്പെടുകയായിരുന്നു.
പണം നല്കില്ലെന്നറിയിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുമെന്ന ഭീഷണി വന്നത്. ഇതോെട ബംഗളൂരുവിലുള്ള സുഹൃത്ത് വഴി അയ്യായിരം രൂപ സംഘത്തിന് അയച്ചുനല്‍കി. ഉത്തരേന്ത്യയിലുള്ളവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് സംശയം. സ്ത്രീയുടെ വസ്ത്രധാരണമടക്കം ആ രീതിയിലുള്ളതായിരുന്നുവത്രേ. ഹൈദരാബാദിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചത്. അപമാനം ഭയന്ന് പുറത്തുപറയാതിരുന്ന യുവാവിന് വീണ്ടും പണമാവശ്യപ്പെട്ടുള്ള ഭീഷണി വന്നുതുടങ്ങിയതോടെ ൈസബര്‍ സെല്ലിന് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്. കൂടുതല്‍ പേര് ഇത്തരത്തിലുള്ള തട്ടിപ്പുകള്ക്കിരയായതായാണ് ൈസബര്‍ സെല്‍ അധികൃതര്‍തന്നെ പറയുന്നത്. വന്‍തുക പലര്‍ക്കും നഷ്ടമായിട്ടുണ്ട്. മുന്‍പരിചയമില്ലാത്ത ആരുമായും ചാറ്റിങ് നടത്തരുതെന്നാണ് പൊലീസ് നല്കുന്ന മുന്നറിയിപ്പ്.