Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഒന്നരകോടിയുടെ വീട് തട്ടിയെടുക്കുന്നതിനായി പ്രണയം നടിച്ചു വിളിച്ചുവരുത്തി കൊലപ്പെടുത്തി ബാരലില്‍ ഇട്ടു കോണ്‍ക്രീറ്റ് ചെയ്തു; അനന്തരവന്റെ ഭാര്യ അടക്കം ഏഴു പേര്‍ അറസ്റ്റിൽ.

  • Tuesday 09, 2021
  • KJ
General

കാഞ്ചിപുരം: തമിഴ്നാട് കാഞ്ചിപുരത്ത് ഒന്നരകോടിയുടെ വീട് തട്ടിയെടുക്കുന്നതിനായി ഹ്യുണ്ടായി ജീവനക്കാരനെ പ്രണയം നടിച്ചു വിളിച്ചുവരുത്തി കൊലപ്പെടുത്തി ബാരലില്‍ ഇട്ടു കോണ്‍ക്രീറ്റ് ചെയ്തു. പതിനെട്ടു മാസം നീണ്ട അന്വേഷണങ്ങള്‍ക്കു ശേഷം അനന്തരവന്റെ ഭാര്യ അടക്കം ഏഴു പേര്‍ അറസ്റ്റിലായി.
 

പുതുക്കോട്ട കൊണ്ടയാര്‍പട്ടി സ്വദേശി കൊഞ്ചി അടകന്‍ ഹ്യൂണ്ടായിലെ ശ്രീപെരുമ്ബത്തൂര്‍ പ്ലാന്റിലെ ജോലിക്കാരനായിരുന്നു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കാഞ്ചിപുരത്തായിരുന്നു താമസം. 2019 ഓഗസ്റ്റില്‍ ജോലിക്കുപോയ കൊഞ്ചി അടകന്‍ തിരികെ വന്നില്ല. തുടര്‍ന്ന് ഭാര്യ പഴനിയമ്മ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി.കുടുംബപ്രശ്നം മൂലം കൊഞ്ചി അടകന്‍ നാടുവിട്ടെന്നായിരുന്നു പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.
 

എന്നാല്‍ കാര്യങ്ങള്‍ മാറിമഞ്ഞിത് പെട്ടെന്നായിരുന്നു അടകന്റെ അക്കൗണ്ടില്‍ നിന്ന് അനന്തരവന്റെ ഭാര്യ ചിത്രയുടെ അക്കൗണ്ടിലേക്കു വന്‍തോതില്‍ പണം കൈമാറ്റം നടത്തിയതായി പഴനിയമ്മ മനസിലാക്കി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ചിത്രയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
 

വിവാഹത്തിനു മുൻപ്  കൊഞ്ചി അടകനു ചിത്രയുമായി ബന്ധമുണ്ടായിരുന്നു. വിവാഹ ശേഷവും കൊഞ്ചി അടകന്റെ പണത്തില്‍ കണ്ണുവച്ചു ചിത്ര ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചു. സംസാരിക്കാനുണ്ടെന്നു പറഞ്ഞു വിളിച്ചു വരുത്തി വാടക ഗുണ്ടകളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതി.
 

എതിര്‍ത്തതോടെ കൊഞ്ചി അടകനെ കൊന്ന് ഇരുമ്പ് ബാരലില്‍ തള്ളി. പിന്നീട് കോണ്‍ക്രീറ്റ് കൊണ്ടു ബാരലിന്റെ വായ് ഭാഗം അടച്ചു കൊഞ്ചിപുരത്തെ മലപ്പട്ടം എന്ന സ്ഥലത്തെ കൃഷിയിടത്തിലെ കിണറ്റില്‍ തള്ളി. സംഭവത്തില്‍ ചിത്രയ്ക്കു പുറമെ മകന്‍ രഞ്ജിത്ത്, വാടക ഗുണ്ടകളായ ഏലുമലൈ, വിവേകാനന്ദന്‍, ടര്‍സാന്‍, സതീഷ്, സുബ്രമണി എന്നിവര്‍ അറസ്റ്റിലായി. ബാരലും കൊഞ്ചി അടകന്റെ മൃതദേഹാവശഷ്ടങ്ങളും പൊലീസ് കണ്ടെടുത്തു