Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പുതിയ വാഹനങ്ങൾക്ക് രെജിസ്ട്രേഷനു മുൻപുള്ള പരിശോധന ഒഴിവാക്കും

  • Wednesday 17, 2021
  • KJ
General

തിരുവനന്തപുരം: പുതിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷനു മുന്നോടിയായുള്ള പരിശോധന ഒഴിവാക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു. പുതിയ വാഹനങ്ങള്‍ രജിസ്‌ട്രേഷനു മുന്നോടിയായി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടിയിരുന്നു. എന്‍ജിന്‍, ചേസ് നമ്പറുകൾ രേഖകളുമായി ഒത്തുനോക്കാനായിരുന്നു ഇത്.
 

'വാഹന്‍' രജിസ്‌ട്രേഷന്‍ സംവിധാനത്തിലേക്കു വന്നപ്പോള്‍ ഇത്തരം പരിശോധന അനാവശ്യമാണെന്നാണു വിലയിരുത്തല്‍. വാഹനത്തിന്റെ വിവരങ്ങള്‍ മുമ്ബ് ഷോറൂമുകളില്‍നിന്നായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നത്. എന്നാല്‍ 'വാഹന്‍' സോഫ്റ്റ്‌വേറില്‍ വാഹന നിര്‍മാതാക്കളാണ് വിവരങ്ങള്‍ നല്‍കുന്നത്.

 

പ്ലാന്റില്‍നിന്നു വാഹനം പുറത്തിറക്കുമ്ബോള്‍തന്നെ എന്‍ജിന്‍, ചേസ് നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 'വാഹന്‍' പോര്‍ട്ടലില്‍ എത്തിയിരിക്കും. വാഹനം വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താന്‍ മാത്രമാണ് ഡീലര്‍ഷിപ്പുകള്‍ക്ക് അനുമതിയുള്ളത്.
 

നിര്‍മാണത്തിയതി, മോഡല്‍, അടിസ്ഥാന വിവരങ്ങള്‍ എന്നിവയിലൊന്നും മാറ്റംവരുത്താന്‍ കഴിയില്ല.
 

ബസ്, ലോറി തുടങ്ങി ചേസിൽ ബോഡി നിര്‍മിക്കുന്ന വാഹനങ്ങള്‍ക്ക് പരിശോധന വേണ്ടിവരും.