Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ആയിരം രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്

  • Friday 28, 2021
  • Anna
General

കൊച്ചി : വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്. ആയിരം രൂപയിൽ കൂടുതലുള്ള വൈദ്യുതി ബില്ലിനാണ് ഓണ്‍ലൈന്‍ സംവിധാനം കര്‍ശനമായി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടര്‍ വഴി സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്തും. 

പുതിയ തീരുമാനത്തിലൂടെ ഗാര്‍ഹികോപയോക്താക്കളില്‍ വലിയൊരു വിഭാഗം വൈദ്യുതി ഓഫീസുകളിലേക്ക് എത്തുന്നത് തടയാന്‍ കഴിയും എന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. ഇതിനനുസരിച്ച്‌ കാഷ്യര്‍മാരെ പുനര്‍വിന്യസിക്കാനും ബോര്‍ഡ് തീരുമാനിച്ചു. രണ്ടായിരത്തോളം വരുന്ന കാഷ്യര്‍ തസ്തിക പകുതിയായി കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. 

അഞ്ഞൂറ്റിയെഴുപത്തിമൂന്ന് പേരാണ് ഈ മാസം വൈദ്യുതിബോര്‍ഡിലെ വിവിധ തസ്തികയില്‍ നിന്നും വിരമിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒഴിവുവരുന്ന തസ്തികകളിലേക്ക് കാഷ്യര്‍മാര്‍ക്ക് പ്രമോഷന്‍ ലഭിക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്.